national

അയോദ്ധ്യയിൽ പല്ലക്ക് ഉത്സവം, രാംലല്ലയ്ക്ക് പഞ്ചവാദ്യമൊരുക്കാൻ മലയാളികൾ

ഇത്തവണ രാംലല്ലയ്ക്ക് പല്ലക്ക് ഉത്സവം നടക്കുമ്പോൾ പഞ്ചവാദ്യം വായിക്കുന്നത് കേരളത്തിലെ കലാകാരൻമാർ. ഒരുമാസമാണ് ഇവർ രാംലല്ലയ്ക്ക് മുന്നിൽ പഞ്ചവാദ്യം വായിക്കാൻ ഒരുങ്ങുന്നത്. ഒരു മാസത്തിലധികം നീളുന്ന പല്ലക്ക് ഉത്സവത്തിൽ എല്ലാ ദിവസവും സംഘത്തിന്റെ പഞ്ചവാദ്യമുണ്ടാകും. രാമജന്മഭൂമി ട്രസ്റ്റി വിശ്വ പ്രസന്ന തീർത്ഥ സ്വാമിയുടെ ക്ഷണപ്രകാരമാണ് കേരളത്തിൽ നിന്നുള്ള സംഘം അയോദ്ധ്യയിലെത്തുന്നത്.കേരളത്തിൽ നിന്നുള്ള പന്ത്രണ്ടം​ഗ സംഘത്തിൽ കാഞ്ഞങ്ങാട്ടെ മഡിയന്‍ രാധാകൃഷ്ണ മാരാര്‍, തിരുവമ്പാടി വിനീഷ് മാരാര്‍, കലാമണ്ഡലം രാഹുല്‍ നമ്പീശന്‍, പട്ടാമ്പി പള്ളിപ്പുറത്തെ കെ.ജി. ഗോവിന്ദരാജ്, സേതുമാധവന്‍, സുരേഷ്ബാബു, ശശികുമാര്‍, പ്രദീപ്, പയ്യന്നൂരിലെ ടി.ടി.വി. രതീഷ്, കെ.വി. ബാബുരാജ്, വാണിയങ്കുളം വിനോദ്, ശ്രീരാഗ് കാഞ്ഞങ്ങാട് എന്നിവരാണുള്ളത്.

ഉഡുപ്പിയിൽ എല്ലാവർഷവും മഡിയന്‍ രാധാകൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അവതരിപ്പിക്കാറുണ്ട്. അതിനാലാണ് വിശ്വ പ്രസന്ന തീര്‍ഥ സ്വാമി അയോദ്ധ്യയിലെ തിരുനടയിൽ പഞ്ചവാദ്യം അവതരിപ്പിക്കാൻ വിളിച്ചത്. ഉത്സവത്തിന് അകമ്പടിയേകുന്നത് ഈയൊരു പഞ്ചവാദ്യ സംഘം മാത്രമാണുള്ളത്. എല്ലാ ദിവസവും വൈകീട്ട് 4.30 മുതല്‍ 6.15 വരെയാണ് പല്ലക്ക് ഉത്സവം നടക്കുന്നത്. പല്ലക്കിൽ ദേവനെയിരുത്തി മൂന്നു തവണ പ്രദക്ഷിണം വയ്‌ക്കും. രാവിലെ തത്വഹോമം, തത്വകലശ പൂജ, കലശാഭിഷേകം എന്നീ അനുഷ്ഠാനങ്ങള്‍ക്കും പഞ്ചവാദ്യം നടത്തും. പ്രാണപ്രതിഷ്ഠയ്‌ക്കും രണ്ടു മാസം മുന്‍പ് പല്ലക്ക് ഉത്സവത്തിലെ പഞ്ചവാദ്യത്തിന് കേരള സംഘത്തെ തീരുമാനിച്ചെന്നും പഞ്ചവാദ്യത്തിന് പുറമെ കൊമ്പ്പറ്റ്, കേളി എന്നിവയുമുണ്ടെന്ന് സംഘം അറിയിച്ചു.

അയോധ്യയിൽ ഇക്കുറിൽ ഉത്സവങ്ങളുടെ പെരുമഴക്കാലമാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ ഈ ആഘോഷിക്കപ്പെടുന്നത് 12 ഉത്സവങ്ങൾ. ഫെബ്രുവരി 14-ന് ബസന്ത് പഞ്ചമിയാകും ആദ്യ ഉത്സവം. രാമനവമി, സീതാ നവമി, നരസിംഹ ജയന്തി, സാവൻ ജുല ഉത്സവ്, ജന്മാഷ്ടമി, ബവന്ദ്വാദശി, വിജയദശമി, ശരദ് പൂർണിമ, ദീപാവലി, വിവാഹ പഞ്ചമി, മകര സംക്രാന്തി എന്നിവ ക്ഷേത്രപരിസരത്ത് വിപുലമായി ആഘോഷിക്കും അങ്ങനെ വരുമ്പോൾ വർഷം മുഴുവനും ഉത്സവ ലഹരിയിലാകും ശ്രീരാമ ജന്മഭൂമി. ശ്രാവൺ ജൂല മേള ജൂലൈ-ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലാകും പരിക്രമമേള സംഘടിപ്പിക്കുക. രാം നവമി മാർച്ച്-ഏപ്രിൽ മാസത്തിലും രഥയാത്ര ജൂൺ-ജൂലൈ മാസത്തിലും കൊണ്ടാടും. സരയൂ സ്നാനവും രാം വിവാഹവും ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കും. വരുന്ന ഡിസംബറിൽ രാമായണമേളയും സംഘടിപ്പിക്കും.

വസന്തകാലത്തിന്റെ വരവ് ആഘോഷിക്കുന്ന പ്രധാന ഇന്ത്യൻ ഉത്സവങ്ങളിലൊന്നാണ് ബസന്ത് അല്ലെങ്കിൽ വസന്ത് പഞ്ച്മി. ജ്ഞാനത്തിന്റെയും അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും ദേവതയായ സരസ്വതി ദേവിയുടെ സ്‌നാനമായ സരസ്വതി പൂജ എന്ന പേരിലും ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. വളരെ സന്തോഷത്തോടെ, സന്തോഷത്തോടെ, ആവേശത്തോടെ, ഭക്തിയോടെയാണ് ഈ മഹോത്സവം ആഘോഷിക്കുന്നത്. ഹരിയാനയിലെയും പഞ്ചാബിലെയും കടുക് വയലുകളെ പ്രതിനിധീകരിച്ച് ആളുകൾ മഞ്ഞ വസ്ത്രം ധരിക്കുന്നു. ഈ ദിവസം, ആദ്യമായി സ്കൂളിൽ ചേരുന്ന കുട്ടികളെ, സരസ്വതി ദേവിയുടെ മുന്നിൽ അവരുടെ ആദ്യ വാക്കുകൾ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നു.

ദശരഥന്റെയും കൗസല്യയുടെയും മകനായി ശ്രീരാമദേവന്‍ അയോധ്യയില്‍ ജനിച്ചദിവസമാണ് രാമനവമിയായി ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനമായതിനാൽ ചൈത്രനവമി എന്നും രാമനവമി അറിയപ്പെടുന്നു.നീണ്ട ഒന്‍പത് ദിവസത്തെ ചൈത്ര നവരാത്രി ആഘോഷങ്ങളില്‍ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുകയും ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ വര്‍ണാഭമായി അലങ്കരിക്കുകയും ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും അതിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യും. ചൈത്ര നവരാത്രിയിലെ ഒമ്പതാമത്തെയും അവസാനത്തെയും ദിവസമാണ് രാമനവമി.

karma News Network

Recent Posts

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

16 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

24 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

54 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

2 hours ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

2 hours ago