national

രാംലല്ലയ്ക്കുള്ള ഉടയാട, ഭഗവാൻ മനസ്സിൽ കാണിച്ചു തന്നു ,എല്ലാം പൂർവ്വജന്മ പുണ്യം

ഒരു പ്രഭുവിന്റെയും ദൈവത്തിന്റെയും മഹത്വത്തിന് യോജിക്കും വിധത്തിലുള്ള ഉടയാട തയ്യാറാകുക എന്നത് ഏറെ വെല്ലുവിളി ആയിരന്നു ,എന്നാൽ വഴി തെളിക്കാൻ സാക്ഷാൽ ശ്രീരാമചന്ദ്ര പ്രഭുവിന് പ്രാറ്ത്ഥിച്ചു, പിന്നാലെ ഭ​ഗവാനുമായുള്ള ദൈവീകമായ ബന്ധത്തിലൂടെ രാംലല്ലയ്ക്കുള്ള ഉടയാട രൂപകൽപന ചെയ്തു എന്ന് വ്യക്തമാകുകയാണ് ഡിസൈനറായ മനീഷ് ത്രിപാഠി.

നൂറ്റാണ്ടുകളായി രാമഭക്തർ കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്രം അതിന്റെ പരിപൂർണ്ണതയിൽ എത്തിയതിന്റെ സന്തുഷ്ട നിമിഷത്തിന്റെ ഭാഗമായി ഓരോരുത്തരും ശരിക്കും വികാരഭരിതരാണ്,രാം ലല്ല വിഗ്രഹത്തിനായി ഓരോ കാര്യങ്ങളും അത്രയേറെ സൂക്ഷ്മമായാണ് ഒരുക്കപ്പെട്ടിട്ടുള്ളത്. രാം ലല്ലക്ക് വസ്ത്രങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനർ ആയ മനീഷ് ത്രിപാഠി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ഡിസൈൻ ചെയ്തു കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് മനീഷ് ത്രിപാഠി. രാം ലല്ലക്കായി വസ്ത്രങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞത് പൂർവ്വജന്മ പുണ്യമായാണ് മനീഷ് കരുതുന്നത്. അത്തരം ഒരു വലിയ അവസരം തനിക്ക് നൽകിയതിൽ അദ്ദേഹം എല്ലാവരോടും നന്ദി അറിയിച്ചു. ഉത്തർപ്രദേശ് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡുമായി സഹകരിച്ച് രാംലല്ലയുടെ പേരിൽ ഒരു കൈത്തറി വസ്ത്ര നിർമ്മാണ പദ്ധതിയ്ക്കും മനീഷ് ത്രിപാഠി നേതൃത്വം നൽകുന്നുണ്ട്. രാമന്റെ പേരുള്ള ഈ മംഗളകരമായ പ്രവർത്തനം നിരവധി പേർക്ക് തൊഴിൽ അവസരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ആൻഡ് ടെക്നോളജിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ മനീഷ് ത്രിപാഠി നിലവിൽ ഐപിഎൽ ഗവേണിംഗ് കൗൺസിലിന്റെ ഔദ്യോഗിക ഡിസൈനറും ബിസിസിഐയുടെ ഡിസൈൻ പങ്കാളിയുമാണ്. രാം ലല്ല വിഗ്രഹത്തിന് ഖാദി വസ്ത്രങ്ങൾ ആണ് തയ്യാറാക്കിയത് എന്ന് മനീഷ് അറിയിച്ചു. ഭഗവാൻ ശ്രീരാമൻ തന്നെ ഖാദി ധരിക്കുമ്പോൾ നമ്മുടെ ജനങ്ങൾക്കും ഖാദി ധരിക്കാൻ പ്രചോദനമാകുകയും അതുവഴി വലിയൊരു വിഭാഗം ജനങ്ങൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യും എന്നാണ് മനീഷ് ത്രിപാഠി വ്യക്തമാക്കുന്നത്.

പുണ്യഭൂമിയായ കാശിയിൽ നിർമ്മിച്ച പീതംബരി (മഞ്ഞ) തുണിയാണ് ശ്രീരാമചന്ദ്ര പ്രഭുവിന് ഉടയാട നിർമ്മിക്കാൻ ഉപയോ​ഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. വൈഷ്ണവ ചിഹ്നങ്ങൾ വസ്ത്രത്തിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ഇതിന് പുറമേ പട്ട്, സ്വർണം, വെള്ളി എന്നിവയും വസ്ത്ര നിർമ്മാണത്തിൽ ഉപയോ​ഗിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രഭുവിന്റെയും ദൈവത്തിന്റെയും മഹത്വത്തിന് യോജിക്കും വിധത്തിലുള്ള വസ്ത്രം തയ്യാറാക്കുക എന്നതായിരുന്നു വെല്ലുവിളിയെന്നും ത്രിപാഠി പറഞ്ഞു. വഴി തെളിക്കാൻ ഭ​ഗവാനോട് പ്രാർത്ഥിച്ചുവെന്നും അപ്രകാരം കാണിച്ചു തന്നത് പ്രകാരമാണ് വസ്ത്രം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന് ഉചിതമായ വസ്ത്രം ഒരുക്കേണ്ടതിന്റെ അടയാളങ്ങളും മറ്റ് ജ്ഞാനവും കാണിച്ചു തന്നുവെന്നും ത്രിപാഠി പറയുന്നു. 500 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള ശ്രീരാമഭക്തർ രാമക്ഷേത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് വസ്ത്രം നെയ്യുകയെന്നതും വെല്ലുവിളിയായിരുന്നു. ആളുകൾ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്നും ത്രിപാഠി പറഞ്ഞു. എന്നാൽ എല്ലാവരിൽ നിന്നും പ്രശംസകളാണ് ലഭിച്ചതെന്നും അതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയുടെയും ഭാര്യയുടെയും മുഖത്ത് പുഞ്ചിരിയും കണ്ണുകളിൽ അശ്രുവുമായിരുന്നു വസ്ത്രം കണ്ടപ്പോഴെന്നും നിറകണ്ണുകളോടെയാണ് ഇരുവരും അഭിനന്ദിച്ചതെന്നും ത്രിപാഠി ഓർമ്മിക്കുന്നു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

2 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago