ലക്നൗ . അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതോടൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതിയായി അയോദ്ധ്യയിൽ ക്ഷേത്ര മ്യൂസിയം നിർമിക്കാനുള്ള ശ്രമങ്ങളും ഊർജിതമാക്കി.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസം ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. മ്യൂസിയം രൂപപ്പെടുന്നതോടെ ഇന്ത്യയിലെ എല്ലാ പുരാതന വലിയ ക്ഷേത്രങ്ങളും അയോദ്ധ്യയിൽ കാണാൻ കഴിയും. കേരളം, തമിഴ്നാട് , കർണാടക , രാജസ്ഥാൻ തുടങ്ങി രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളുടെ മഹത്വം പ്രദർശിപ്പിക്കുന്ന ഒരു വലിയ മ്യൂസിയമാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്നത് .അയോദ്ധ്യ ക്ഷേത്രത്തിന്റെ തൂണുകളിൽ 6000 ത്തോളം ദേവീദേവന്മാരുടെ ശില്പങ്ങളാണ് കൊത്തിയിട്ടുള്ളത് .
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് സരയൂ തീരത്ത് ഏകദേശം 50 ഏക്കറിൽ ഇത് നിർമിക്കുന്നത് . രാജ്യത്തെ പ്രശസ്ത വാസ്തുശില്പി വൃന്ദ സുമയയുടെ മേൽനോട്ടത്തിലാണ് ക്ഷേത്ര മ്യൂസിയം നിർമിക്കുക. 12 ഗാലറികളിലായാണ് ക്ഷേത്ര മ്യൂസിയം. ഈ ഗാലറികൾ ക്ഷേത്രങ്ങളുടെ ശാസ്ത്രീയവും ദാർശനികവുമായ വശങ്ങളോടൊപ്പം സനാതന ധർമ്മത്തിലെ ദൈവസങ്കൽപ്പം, ആരാധനാരീതിയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന തത്ത്വചിന്ത, ആരാധനയ്ക്ക് ക്ഷേത്രങ്ങളുടെ ആവശ്യകത, ക്ഷേത്രങ്ങളുടെ വാസ്തുവിദ്യ , ക്ഷേത്രങ്ങളുടെ ആചാരങ്ങളുടെ പിന്നിലെ തത്വശാസ്ത്രം, ആരാധനയ്ക്കപ്പുറമുള്ള ക്ഷേത്രങ്ങളുടെ സാമൂഹിക പ്രയോജനം എന്നിവ വിശദമാക്കുന്നതാണ്.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…