Premium

രാമനവമിനാളിൽ സൂര്യകിരണങ്ങൾ രാം ലല്ലയെ ചുംബിയ്ക്കും

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിയ്‌ക്കൊരുങ്ങുകയാണ് അയോദ്ധ്യ. രാം ലല്ലയുടെ ​തിരുനെറ്റിയിൽ രാമനവമി ദിനത്തിൽ സൂര്യകിരണങ്ങൾ തിലകം ചാർത്തും . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞരും, സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും ഒത്തുചേർന്നാണ് ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കുന്നത് . ഒപ്‌റ്റോമെക്കാനിക്കൽ സംവിധാനത്തിലൂടെ ഏപ്രിൽ 17-ന് കൃത്യം 12 മണിക്ക് സൂര്യ കിരണങ്ങൾ ശ്രീകോവിലിലെത്തും. ഇവിടെ കിരണങ്ങൾ കണ്ണാടിയിൽ നിന്ന് പ്രതിഫലിക്കുകയും 75 എംഎം വലിപ്പമുള്ള വൃത്താകൃതിയിലുള്ള തിലകത്തിന്റെ രൂപത്തിൽ രാംലല്ലയുടെ നെറ്റിയിൽ 4 മിനിറ്റ് നേരം പതിക്കുകയും ചെയ്യും.

ഇതിനായുള്ള ശാസ്ത്രീയ ഉപകരണങ്ങൾ ഏതാനും ദിവസം മുമ്പ് ശ്രീകോവിലിനു തൊട്ടുമുകളിലുള്ള മൂന്നാം നിലയിൽ സ്ഥാപിച്ചിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള ആരതിക്ക് ശേഷം ആദ്യ പരീക്ഷണത്തിൽ രാംലാലയുടെ ചുണ്ടിലും, രണ്ടാം പരീക്ഷണത്തിൽ നെറ്റിയിലും സൂര്യകിരണങ്ങൾ പതിഞ്ഞിരുന്നു.അയോദ്ധ്യയിലുടനീളമുള്ള 100 എൽഇഡി സ്‌ക്രീനുകളിൽ ഇത് പ്രക്ഷേപണം ചെയ്യും.

ഓരോ 19 വർഷത്തിലും സൗര, ചാന്ദ്ര മാസങ്ങളുടെ തീയതികൾ ഒരേ തീയതിയിൽ വരുന്നു. ഇത് വച്ചാണ് രാം ലല്ലയ്‌ക്കായി ഒരു ടിൽറ്റ്മെക്കാനിസം വികസിപ്പിച്ചെടുത്തിരിക്കുന്നത് . ഇതിൽ കണ്ണാടിയും ലെൻസും പെരിസ്കോപ്പിക്കായി ഘടിപ്പിച്ചിരിക്കുന്നു.സൂര്യരശ്മികൾ പതിക്കുന്ന ക്ഷേത്രത്തിന്റെ മുകളിലെ കണ്ണാടി രാമനവമി ദിനത്തിൽ കിരണങ്ങൾ പ്രതിഫലിക്കുന്ന തരത്തിൽ കറങ്ങി ശ്രീരാമന്റെ ശിരസ്സിൽ എത്തും. . രാമക്ഷേത്രത്തിന് സമാനമായ സൂര്യതിലക് സംവിധാനം ചില ജൈന ക്ഷേത്രങ്ങളിലും കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിലും ഇതിനകം ഉപയോഗത്തിലുണ്ട്. എന്നാൽ അവർ വ്യത്യസ്ത തരം എഞ്ചിനീയറിംഗ് വിദ്യയാണ് ഉപയോഗിക്കുന്നത്

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനമായതിനാൽ ചൈത്രനവമി എന്നും രാമനവമി അറിയപ്പെടുന്നുണ്ട് . ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു.

അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും.രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരേയും ആരാധിക്കുന്നു.

രാവിലെ സൂര്യ വന്ദനത്തില്‍ നിന്ന് വേണം ഈ ദിനങ്ങൾ തുടങ്ങാന്‍. ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ ഈ ദിനങ്ങളില്‍ ധ്യാനിക്കുന്നതും രാമായണവും മറ്റുവേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും ഏറെ നല്ലതാണ്.

ഭൂമിയില്‍നിന്നും ചുറ്റുപാടുകളില്‍ നിന്നും തിന്മയെ ഒഴിവാക്കി ദൈവീകമായ ശക്തി പ്രവേശിക്കുന്ന സമയമായതിനാല്‍ ഐശ്വര്യവും സമൃദ്ധിയും വീട്ടിലേക്ക് ഒഴുകുമെന്നാണ് വിശ്വാസം.അതുപോലെ തന്നെ, ഈ സമയങ്ങളില്‍ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.അതിനാല്‍ തന്നെ ഈ ദിനങ്ങളില്‍ വ്രതശുദ്ധിയോടെ വേണം പ്രാര്‍ഥനകള്‍ നടത്താന്‍. ശ്രീരാമ- സീത വിവാഹം നടന്ന ദിനമായിട്ടും ചിലയിടങ്ങളില്‍ ഇതിനെ കാണുന്നതിനാല്‍, വിവാഹവും അനുബന്ധ കാര്യങ്ങള്‍ക്കും ഈ ദിനം ഉത്തമമാണെന്നും, ഭാര്യ ഭര്‍ത്താക്കന്മാര്‍ ഈ ദിനത്തില്‍ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുന്നത് ഐശ്വര്യദായകമാണെന്നും വിശ്വസിക്കപ്പെടുന്നു.

Karma News Network

Recent Posts

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…

13 mins ago

യദു എത്ര ഭേദം, അസഭ്യ വർഷവും വധഭീഷണിയും നേരിടുന്നു- നടി റോഷ്ന ആൻ റോയ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായതായി നടി റോഷ്ന ആന്‍ റോയ്. യദുവില്‍…

45 mins ago

അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്, താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ കേസിനും പരാതി നൽകി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ…

1 hour ago

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം,…

2 hours ago

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

2 hours ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

3 hours ago