topnews

അയോധ്യ രാമക്ഷേത്രത്തിൽ 8 അടി ഉയരത്തിൽ സ്വർണ്ണ സിംഹാസനം, രാമ ക്ഷേത്രത്തിന് ഇതുവരെ ലഭിച്ചത് ക്വിന്റൽ കണക്കിനു വെള്ളിയും സ്വർണ്ണവും

അയോധ്യയിലെ രാമക്ഷേത്രത്തിൽ 8 അടി ഉയരത്തിൽ സ്വർണ്ണ സിംഹാസനം. ശ്രീരാമന് ഉപവിഷ്ടനാകാനുള്ള ലോകത്തേ ഏറ്റവും വലിയ സ്വർണ്ണ സിംഹാസനം. അയോധ്യയിലെ രാമക്ഷേത്രത്തിൽ എട്ടടി ഉയരമുള്ള സ്വർണ്ണം പൂശിയ സിംഹാസനം ഉണ്ടാകും എന്നും ഇത് പുർത്തിയായി കഴിഞ്ഞു എന്നും ക്ഷേത്ര അധികൃതർ പറഞ്ഞു.

ലോകത്തേ ഏറ്റവും മനോഹരമായ മാർബിൾ ശിലയിൽ ആയിരിക്കും സിംഹാസനത്തിന്റെ അടിത്തട്ട്. അതിലായിരിക്കും സ്വർണ്ണം നിറച്ച് രാമന്റെ ഇരിപ്പിടം ഉണ്ടാക്കുക. ഈ അതി വിശിഷ്ടമായ സ്വർണ്ണ സിംഹാസനത്തിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിക്കും. ഹിന്ദു ദൈവങ്ങലും ക്ഷേത്രങ്ങളും ലോകത്തേ ഏറ്റവും സമ്പന്നമായിരുന്നു. വിലമതിക്കാൻ ആകാത്ത സ്വർണ്ണവും രത്നവും ഒക്കെ ബ്രിട്ടീഷുകാർ മോഷ്ടിച്ച് ബ്രിട്ടനിൽ കൊണ്ടുപോവുകയായിരുന്നു.

ഇപ്പോൾ ഇന്ത്യയിലെ ക്ഷേത്രങ്ങൾ മെല്ലെ മെല്ലെ ആ സമ്പന്നകാലത്തേക്ക് നീങ്ങുകയാണ്‌. ക്ഷേത്രങ്ങൾ സമ്പന്നമായാൽ ഒരു നാടും ജനങ്ങളും ഐശ്വര്യവും സമ്പന്നവും ആകും എന്നാണ്‌ ഹിന്ദു വിശ്വാസവും അതിന്റെ ഐശ്വര്യവും. അയോധ്യയിലെ രാമക്ഷേത്രത്തിൽ എട്ടടി ഉയരമുള്ള സ്വർണ്ണം പൂശിയ മാർബിൾ സിംഹാസനം ലോകത്തിനു തന്നെ കൗതുകം ആയിരിക്കും.രാജസ്ഥാനിലെ കരകൗശല വിദഗ്ധരാണ് ഈ സിംഹാസനം നിർമ്മിക്കുന്നത്, ഡിസംബർ 15 ന് അയോധ്യയിൽ എത്തും. സിംഹാസനം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു.രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സൂക്ഷിക്കുന്ന സിംഹാസനം എട്ടടി ഉയരവും മൂന്നടി നീളവും നാലടി വീതിയുമുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ രാമ ക്ഷേത്രത്തിലേക്ക് ക്വിന്റൽ കണക്കിനു വെള്ളിയും സ്വർണ്ണവും ഇതിനകം ലഭിച്ചു കഴിഞ്ഞു. ക്ഷേത്രത്തിലേക്ക് വൻ സംഭാവനകൾ ലഭിക്കുന്നത് രാജ്യത്തിനു പുറത്ത് നിന്നാണ്‌. ക്ഷേത്രം തുറക്കും മുമ്പ് ഇത്ര സംഭാവനകൾ എങ്കിൽ ക്ഷേത്രം തുറന്ന് കഴിയുമ്പോൾ എന്തായിരിക്കും എന്നും ചോദ്യം ഉയരുന്നു. രാമഭക്തരും വൻതോതിൽ സ്വർണവും വെള്ളിയും സംഭാവന ചെയ്തിട്ടുണ്ടെന്ന് മിശ്ര പറഞ്ഞു.

ട്രസ്റ്റ് രൂപീകരിക്കുന്നതിന് മുമ്പും ശേഷവും സംഭാവന ചെയ്ത ഈ സ്വർണ്ണ, വെള്ളി ഉരുപ്പടികൾ, നാണയങ്ങൾ, എന്നിവ ലഭിച്ചിട്ടുണ്ട്. ക്ഷേത്ര ഭിത്തികൾക്കായി സ്വർണ്ണ ഇഷ്ടികകൾ വരെ നല്കിയ ആളുകൾ ഉണ്ട്. സംഭാവന ചെയ്ത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ട് എന്നും അമൂല്യമായ ലോഹങ്ങൾ ആയതിലാൽ എന്തു ചെയ്യും എന്നും ആസങ്ക ഉണ്ട്.സ്വർണ്ണം മുഴുവൻ ഒരുക്കി വലിയ ബ്ളോക്കുകളാക്കി സൂക്ഷിക്കാനാണ്‌ ആലോചന.പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുക,“ട്രസ്റ്റ് അധികാരി മിശ്ര പറഞ്ഞു.

മഹാഭിഷേക ചടങ്ങുകളുടെ ഒരുക്കങ്ങൾക്കിടയിൽ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി മിശ്ര പറഞ്ഞു. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ താഴത്തെ നില എല്ലാ സാഹചര്യത്തിലും ഡിസംബർ 15-നകം തയ്യാറാക്കണമെന്ന് ട്രസ്റ്റ് അംഗം പറഞ്ഞു.

“ഒന്നാം നിലയുടെ പണി 80% പൂർത്തിയായി. ശ്രീകോവിലിന്റെ നിർമ്മാണം ഇതിനകം പൂർത്തിയായി. പരിക്രമ മാർഗിന്റെ ഫ്ലോറിംഗ് ജോലികൾ പൂർത്തിയായി. ഹൈടെക് രീതിയിലാണ്‌ നിർമ്മാണം. ഏറ്റവും വിലയേറിയ മാർബിളും ഗാനൈറ്റും ആണ്‌ തരകൾക്ക് ഉപയോഗിക്കുക. ആയിര കണക്കിനു വർഷം കഴിഞ്ഞാലും ഇത് സുരക്ഷിതം ആയിരിക്കും.

മാത്രമല്ല അന്യം നിന്ന് പോകുന്ന അപൂർവ്വ ഗ്രാനൈറ്റുകളും മാർബിളും ആണ്‌ ക്ഷേത്രത്തിൽ എന്നത് വരും വർഷങ്ങളിൽ ഇതിന്റെ തറകൾ പൊലും ലോക കൗതുകം ആയി മാറും എന്നും പറഞ്ഞു.ഇപ്പോൾ ഗൃഹമണ്ഡപത്തിന്റെ തറയിൽ മാർബിൾ പാകുന്ന ജോലികൾ നടക്കുന്നു. കോണിപ്പടികൾക്കൊപ്പം മറ്റിടങ്ങളിലും ഫ്ലോറിംഗ് ജോലികൾ നടക്കുന്നു,“ ക്ഷേത്ര നിർമ്മാണത്തിന്റെ വിശദാംശങ്ങൾ മിശ്ര പറഞ്ഞു.

”പാസഞ്ചർ കൺവീനിയൻസ് സെന്ററിന്റെ മൂന്ന് നിലകളുടെയും റൂഫിംഗ് ജോലികൾ നിർമ്മിച്ചു. സുരക്ഷാ ഗാഡ്‌ജറ്റുകളും സ്ഥാപിക്കുന്നു. രാം മന്ദിറിന്റെ പുറം മതിലിന്റെ പ്രവേശന കവാടത്തിന്റെ ജോലിയും അവസാന ഘട്ടത്തിലാണ്,നവംബർ അവസാനം, ഒന്നാം നിലയിലെ ആകെയുള്ള 19 തൂണുകളിൽ പതിനേഴും സ്ഥാപിച്ചു. ഡിസംബർ 15-നകം ഒന്നാം നിലയ്ക്കും മേൽക്കൂര സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” മിശ്ര പറഞ്ഞു.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

3 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

3 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

4 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

5 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

5 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

6 hours ago