പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് പരുക്കേറ്റു. നിലയ്ക്കലിൽ പുലർച്ചെ രണ്ടു മണിയോടെയയൈരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ആറുപേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 4 പേർ കോട്ടയം മെഡിക്കൽ കോളജിലും രണ്ടുപേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
ഒരാഴ്ച മുൻപായിരുന്നു പീരുമേട്ടിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പന്മാർ സഞ്ചരിച്ച കാർ ട്രാവലറുമായി കൂട്ടിയിടിച്ച് ഒരു തീർത്ഥാടകൻ മരിച്ച സംഭവം ഉണ്ടായത്. ചെന്നൈ താമ്പരം സ്വദേശി വെങ്കിടേഷ്( 63)ആണ് മരിച്ചത്. കൊല്ലം -തേനി ദേശീയ പാതയിൽ കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളേജിന് സമീപമാണ് അപകടമുണ്ടായത്. കുമളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ ട്രാവലറുമായി കൂട്ടിയടിക്കുകയായിരുന്നു.
കാറിൽ നാല് തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മുന്നുപേരേ കോട്ടയം മെഡിക്കൽ കോളേജ് ആപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാരും പൊലീസ് , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് നിഗമനം.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…