kerala

സുരേഷ് ​ഗോപി പദയാത്ര നടത്തിയത് കരുവന്നൂരിൽ നടന്ന കോടികളുടെ അഴിമതിക്കെതിരെ, കേസെടുത്തത് ജനാധിപത്യ ധ്വംസനം, മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ

തൃശൂർ. 300 കോടിയുടെ അഴിമതിയ്ക്കെതിരെ സുരേഷ് ​ഗോപി നടത്തിയ പദയാത്രയെ അനുകൂലിച്ച് മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ. സർക്കാരിനെ പരിഹസിച്ചു കൊണ്ടോ, മറ്റ് രാഷ്‌ട്രീയക്കാരെ ആക്ഷേപിച്ചു കൊണ്ടോ അല്ല സുരേഷ് ഗോപി പദയാത്ര നടത്തിയത്. കരുവന്നൂരിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരെയാണ്. സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തത് ജനാധിപത്യ ധ്വംസനമാണെന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് കെമാല്‍ പാഷ രം​ഗത്തുവന്നിരിക്കുകയാണ്.

സുരേഷ് ഗോപി പദയാത്ര നടത്തിയതിൽ എന്താണ് കുഴപ്പം. കരുവന്നൂരിൽ അഴിമതി നടന്നതുകൊണ്ടല്ലേ. 300 കോടിക്ക് മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതെല്ലാം രാഷ്‌ട്രീയക്കാരുടെ പോക്കറ്റിലേയ്‌ക്കല്ലേ പോയിരിക്കുന്നത്. ഇതിൽ അന്വേഷണം ഉണ്ടാകണം. ഈ അഴിമതി വിളിച്ചു പറഞ്ഞ് പദയാത്ര നടത്തിയതിൽ എന്താണ് തെറ്റെന്നും ബി.കെമാല്‍ പാഷ ചോദിച്ചു.

കരുവന്നൂരിൽ കൊള്ള നടന്നൂ എന്നുള്ളത് സത്യമാണ്. സുരേഷ് ഗോപിക്കെതിരെ കേസെടുക്കുക എന്ന് പറഞ്ഞാൽ അത് ജനാധിപത്യ ധ്വംസനമാണ്. പ്രതികരിക്കാനും വിമർശിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. സുരേഷ് ഗോപിയും ജനങ്ങളുടെ ഭാഗമാണ്. സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് രാഷ്‌ട്രീയ പ്രേരിതമാണ്- കെമാല്‍ പാഷ പറഞ്ഞു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

3 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

3 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago