kerala

ബി നിലവറ തുറക്കാൻ അനുമതി, സർക്കാർ തൊട്ട് പോകരുത്, ഇടപെടരുത്

പ്രകാശൻ പുതിയേരി :
ശ്രീ പത്മനാഭ സ്വാമീ ക്ഷേത്രത്തിന്റെ ബി നിലവറയിലെ നിധിയും കാത്ത് കൊ തിയൂറിയവർക്ക് എല്ലാം കനത്ത തിരിച്ചടി. പൂച്ചക്ക് എന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം..സർക്കാരിനോട് ബി. നിലവറയുടെ കാര്യത്തിൽ ഇടപെടരുത് എന്നും തൊട്ട് പോകരുതെന്നും നയോർദ്ദേശിക്കുന്ന വിധികൂടിയാണ്‌ സുപ്രീം കോടതിയി നടത്തിയത്. തിരുവനന്തപുരം പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിക്കുകയും സർക്കാരിനു ഭരന അവകാശം നല്കാതിരിക്കുകയും ചെയ്ത് വിധിയിലാണ്‌ ബി. നിലവറയേ പരാമർശിക്കുന്നത്.

ഒരു കാര്യം അടിവരയിടുന്നു. ബി നിലവറ തുറക്കാൻ അനുമതി കോടതി നൽകി , എന്നാൽ ഒരു കാര്യം സർക്കാർ ആ ഭാഗത്തേക്ക് പോയേക്കരുത്, സർക്കാർ അഭിപ്രായവും പറയേണ്ട. സർക്കാർ അനുമതിയും ആവശ്യമില്ല. ക്ഷേത്ര ഭരണ സമിതിക്ക് തീരുമാനിച്ച് ബി നിലവറ തുറക്കാം . കോടതി പോലും ആചാരത്തിൽ ഇടപെടാതെ  ജാഗ്രതയോടെ വിധി. ബി നിലവറയുടെ കാര്യത്തിൽ കോടതി പോലും ഇടപെടാൻ ആഗ്രഹിക്കുന്നില്ല. സർക്കാരിനെയും അടുപ്പിക്കില്ല. ക്ഷേത്രം തന്നെ തീരുമാനിക്കട്ടേ..നോക്കുക എത്ര മനോഹരമായ വിധി ആണിത് എന്ന്. ക്ഷേത്ര മുതലിലും സമ്പത്തിലും കാണിക്കയിലും എല്ലാം ചക്കര കുടത്തിൽ കൈയ്യിട്ട് നക്കുന്ന രാഷ്ട്രീയക്കാരുടെ അതി മോഹത്തിനാണ്‌ തിരിച്ചടിയായത്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ ഇതുവരെ തുറക്കാത്തത് ബി നിലവറയാണ്.ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം.സുപ്രീം കോടതി ശെരി വായിക്കുമ്പോഴും ബി നിലവറ യുടെ കാര്യത്തിൽ മാത്രം തീരുമാനമെടുക്കാൻ കോടതിക്ക് പോലുമാകുന്നില്ല. വളരെയധികം സുരക്ഷയോടെയാണ് ക്ഷേത്രത്തിന്റെ കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷക്ക് തുല്യമായ സുരക്ഷയാണ് ക്ഷേത്രത്തിലെ നിധികൾക്കും നിലവറയ്ക്കും നൽകുന്നത്. ഇസഡ് കാറ്റഗറി സുരക്ഷാ .തലസ്ഥാനത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന സ്വത്ത് ശേഖരം കണ്ടെത്തിയത് ലോകമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതാണ്. തുറന്ന നിലവറകളിലുള്ളതിനേക്കാള്‍ വലിയ നിധിയാണ് തുറക്കാത്ത ബി നിലവറയില്‍ ഉള്ളതെന്നാണ്കരുതപ്പെടുന്നത്ഇതുവരെ ബി നിലവറ തുറന്നിട്ടേ ഇല്ലെന്ന് പറയുന്നവരും ഇതിന് മുന്‍പ് പലതവണ തുറന്നിട്ടുണ്ട് എന്ന് പറയുന്നവരും ഉണ്ട്. നേരത്തെ 7 തവണ നിലവറ തുറന്നിട്ടുണ്ട് എന്നാണ് സിഎജിയുടെ കണ്ടെത്തല്‍. എന്നാല്‍ നിലവറ തുറന്നിട്ടേ ഇല്ലെന്ന് രാജകുടുംബവും പറയുന്നു. എന്നാൽ എല്ലാ നിലവറകളും തുറന്നു പരിശോധി ച്ചപ്പോൾ തുറക്കടക്കിരുന്നത് ബി നിലവാറ മാത്രമാണ്. ബി നിലവറ തുറക്കണമെന്ന സർക്കാർ താല്പര്യത്തിനു തടയിട്ടിരിക്കുകയാണ് ഇപ്പോഴത്തെ സുപ്രീമോ കോടതി വിധി.

ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ലോകത്തിന് അറിയാനാകുമോ എന്നുറപ്പില്ല. ബി ഒഴികെയുള്ള നിലവറകള്‍ തുറന്ന് കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. എ നിലവറയില്‍ നിന്നും ലഭിച്ചത് ഒന്നേകാല്‍ ലക്ഷം കോടിയുടെ നിധിയാണ്.   കോടികള്‍ വിലമതിക്കുന്ന സ്വര്‍ണത്തിന്റെ വെള്ളിയുടേയും നിധിശേഖരമാണ് ബി നിലവറയിലും എന്നാണ് പറയപ്പെടുന്നത്. ഒരു പക്ഷെ എ നിലവറയിലേതിന്റെ പതിന്മടങ്ങ് നിധി ബി നിലവറയിൽ ഉണ്ടാകാം. ആചാരങ്ങളും വിശ്വാസങ്ങളും കൂടി കിടക്കുന്ന ഒന്നാണ് ബി നിലവറ. അത് കൊണ്ടുതന്നെ പലപ്പോഴായി ബി നിലവറ തുറക്കാൻ ശ്രമിച്ചപ്പോഴൊയ്‌ക്കെ ഉണ്ടായ പ്രശ്നങ്ങളെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ തള്ളിക്കളയാൻ ആരും തയ്യാറാകുന്നു ഇല്ല.മുമ്പ് 2019ൽ ബി നിലവറ തുറക്കുന്ന തർക്കം വൻ തോതിൽ ഉണ്ടായപ്പോൾ ആയിരുന്നു പ്രളയം പോലും എത്തിയത്.

നാലമ്പലത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ വടക്കഭിമുഖമായാണ് ‘ബി’ സ്ഥിതി ചെയ്യുന്നത്. ‘ബി’ യിൽ രണ്ടു കല്ലറകളുണ്ട് – മഹാഭാരതകോണത്തു കല്ലറയും ശ്രീപണ്ടാരക്കല്ലറയും. പല തവണ തുറന്നിട്ടുള്ളത് മഹാഭാരതകോണത്തു കല്ലറയാണ്. മഹാഭാരതകോണത്തു കല്ലറയ്ക്കുള്ളിൽ വീണ്ടും ഒരു കല്ലറയുണ്ട്. ഇതാണ് വളരെക്കാലമായി അടഞ്ഞു കിടക്കുന്ന ശ്രീപണ്ടാരക്കല്ലറ. തുറക്കാൻ പാടില്ലെന്ന് വിശ്വസിക്കപ്പെടുന്നതും ഈ കല്ലറയാണ്. രണ്ടു കല്ലറകൾക്കും കൂടി ‘ബി’ എന്നു നാമകരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറേ കോണിലുള്ള ബി കല്ലറയിൽ ഒന്നിലധികം അറകളുണ്ട് . അവയിൽ ആദ്യത്തെ അറ പല അമൂല്യവസ്തുക്കൾ വെച്ചിട്ടുള്ള ഒരു സ്ട്രോങ് റൂം മാത്രമാണ്. ഇതു ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി പല തവണ തുറന്നിട്ടുമുണ്ട്. ഈയറയ്ക്കുള്ളിൽ വീണ്ടും ഒരു വാതിൽ കാണാം. തുറക്കാൻ പാടില്ല എന്നു ഭക്തർ വിശ്വസിക്കുന്ന അറയുടേതാണ് ഈ വാതിൽ.

ഇന്നും ക്ഷേത്ര ചൈതന്യത്തില്‍ യാതൊരു വ്യത്യാസവും വരാതെ സംരക്ഷിക്കുന്നത് ബി നിലവറ തന്നെയാണ്. ഈ അറക്കുള്ളില്‍ പത്മനാഭസ്വാമിയുടെ ശ്രീ ചക്രവും മറ്റ് അമൂല്യവസ്തുക്കളും ഉണ്ട്. ഇവക്ക് സ്ഥാനചലനം സംഭവിച്ചാല്‍ ദേവചൈതന്യം ക്ഷയിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഇന്നും ബി നിലവറ തുറക്കാന്‍ രാജകുടുംബം അനുവദിക്കാത്തതും.ബി നിലവറ ആർക്കും തൊടാൻ പോലും അവകാശഹമില്ല.സുപ്രീം കോടതിക്ക് പോലും ഈക്കാര്യത്തിൽ ഒരു മറുപടി പറയാനുള്ള അവകാശമില്ലെന്നാണ് ഇപ്പൊ വന്നിരിക്കുന്ന വിധി വ്യക്തമാക്കുന്നത്. സദാസമയവും യന്ത്രത്തോക്കുമായി കാവൽ നിൽ ക്കുന്ന കമാണ്ടോകളാണ് നിലവർക്കു കാവൽ. പ്രധാനമന്ത്രിയുടെ കാവൽ ഭടന്മാരായ നാഷണൽ സെക്യൂരിറ്റി ഫോർസിന്റെ അംഗങ്ങളാണ് കാവൽ നിൽക്കുന്നത്. അത്രയേറെ സുരക്ഷയാണ് ക്ഷേത്രത്തിനും നിലവറകൾക്കും എർപെടുത്തിയിരിക്കുന്നത്

ഇപ്പോൾ കോടതി പോലും നിലവാരയുടെ കാര്യത്തിൽ കയ്യൊഴിഞ്ഞിരിക്കയാണ്. ക്ഷേത്രത്തിന്റെ ഭരണസമിതിക്ക് നിലവറ തറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. സർക്കാരിന്റെ അതിമോഹവും അത്യാർത്തിയും,തകർന്നിരിക്കയാണ്.
ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല തന്നെ വെള്ളത്തില്‍ മുങ്ങുമെന്നും നിലവറയിലെ നിധി കാത്തിരിക്കുന്ന നാഗത്താന്‍മാര്‍ എല്ലാം നശിപ്പിക്കുമെന്നും തുടങ്ങി നിരവധി വിശ്വാസങ്ങളാണ് ബി നിലവറയെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍. എന്നാല്‍ ഇന്നും പലര്‍ക്കിം അത്ഭുതമായി ചുരുളഴിയാത്ത രഹസ്യമായി തന്നെ തുടരുകയാണ് ബി നിലവറയും അതിലെ രഹസ്യങ്ങളും.നാഗബന്ധനമാണ് നിലവറയെ ഇപ്പോഴും അത്ഭുതത്തിലേക്ക് തള്ളിവിടുന്നത്. ശബ്ദ വീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി പ്രത്യേകം തയ്യാറാക്കിയ നവസ്വരങ്ങള്‍ കൊണ്ടുള്ള രഹസ്യസൂത്രം. ഇതിനെയാണ് നാഗബന്ധനം എന്ന് പറയുന്നത് ഈ നാഗബന്ധനം ബി നിലവറയിലെ കണക്കെടുക്കുന്നതിനുള്ള മറ്റൊരും കടമ്പയാണെന്നു വിശ്വസിക്കുന്നു.ഉരുക്ക് കവചങ്ങൾ അവിടെ വയ്ച്ച് തന്നെ ഒന്നിച്ച് വാർത്ത വാതിലുകൾ ആയതിനാൽ തുറക്കുന്നത് പോലും ബുദ്ധിമുട്ടായിരിക്കും.

Karma News Editorial

Recent Posts

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

25 mins ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

49 mins ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

1 hour ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

1 hour ago

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

1 hour ago

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ നിയന്ത്രണം, ആദ്യം വടക്കൻ മേഖലയിൽ

തിരുവനന്തപുരം : വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി. പീക്ക് ടൈമിൽ ഉൾപ്പെടെ…

2 hours ago