topnews

ബോട്ട് സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു , നോട്ടീസ് നൽകാനേ കഴിയൂവെന്ന് ബി. സന്ധ്യ, വകുപ്പുകൾ നടപടി എടുക്കാറില്ല

തിരുവനന്തപുരം : താനൂർ ബോട്ടപകടം ഉണ്ടാകുന്നതിന് മുൻപ് തന്നെ ബോട്ട് സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നുവെന്ന് ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ. പല വകുപ്പുകളും അഗ്‌നിശമനസേനയുടെ ഫയർ ഓഡിറ്റ് റിപ്പോർട്ടുകളിൽ നടപടിയെടുക്കാറില്ല. എൻഫോഴ്സ്മെന്റ് അധികാരമില്ലാത്തതിനാൽ ഫയർഫോഴ്സിന് നോട്ടീസ് നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് സന്ധ്യ പറയുന്നു.

മിക്ക വകുപ്പുകളും സുരക്ഷ സംബന്ധിച്ച നോട്ടീസുകളും അവഗണിക്കുകയാണ് പതിവെന്ന് ബി സന്ധ്യ പറഞ്ഞു.
ബുധനാഴ്ച ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്നോടിയായി തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫെയർവെൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബി. സന്ധ്യ.

ഫയർസുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഇത് പലപ്പോഴും സ്ഥാപിച്ചതിന് ശേഷം അറ്റകുറ്റപ്പണി നടത്തുന്നതിൽ ജനങ്ങൾ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും ബി. സന്ധ്യ ചൂണ്ടിക്കാട്ടി. പഴയതും പുതിയതുമായ എല്ലാം കെട്ടിടങ്ങളിലും കൃത്യമായ ഫയർ സിസ്റ്റമുണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. ഇത് ആരും തന്നെ പാലിക്കാറില്ലായിരുന്നു.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

11 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

11 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

27 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

36 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

37 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago