topnews

സ്വന്തം കുഞ്ഞുങ്ങളെ പണത്തിനായി വിറ്റു; കുട്ടികളെ തട്ടിയെടുത്തും വില്‍പന, ദമ്പതിമാര്‍ പിടിയിൽ

മുംബൈ: പണത്തിനായി സ്വന്തം കുട്ടികളില്‍ മൂന്ന് പേരെ വിറ്റ ദമ്പതിമാര്‍ പോലീസ് കസ്റ്റഡിയില്‍. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് രണ്ടര ലക്ഷം രൂപയ്ക്ക് ഇന്ദോറയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വിറ്റ കേസില്‍ മറ്റു നാല് പേര്‍ക്കൊപ്പമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 2018 മാര്‍ച്ചിനും 2022 ജൂലായ്ക്കും ഇടയില്‍ തങ്ങള്‍ക്ക് ജനിച്ച അഞ്ച് കുട്ടികളില്‍ മൂന്ന് പേരെയാണ് ദമ്പതികൾ വിറ്റത്.

റീത്ത പ്രജാപതിയും ഭര്‍ത്താവ് യോഗേന്ദ്രയും പണം വാങ്ങി തന്റെ കുഞ്ഞുങ്ങളെ വിൽക്കുകയായിരുന്നു. മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 50,000 രൂപയ്ക്ക് നാഗ്പുരിലും രണ്ട് ആണ്‍കുട്ടികളെ 25,000 രൂപയ്ക്ക് വീതം ഭണ്ഡാരയിലുമാണ് ഇവര്‍ കൈമാറിയത്. ഇതില്‍ ഒരു ആണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭണ്ഡാരയില്‍ താമസിച്ചിരുന്ന സമയത്താണ് ദമ്പതിമാര്‍ ആണ്‍കുട്ടികളെ പണത്തിനായി വിൽപ്പന നടത്തിയത്.

കുട്ടിയെ രണ്ടര ലക്ഷം രൂപയ്ക്ക് വിറ്റ കേസിലെ മുഖ്യപ്രതി ശ്വേത ഖാന്‍ കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരില്‍ നിന്ന് ഭീഷണിപ്പെടുത്തി 1.30 ലക്ഷം രൂപ കൂടി തട്ടിയെടുത്തതായി പോലീസ് അറിയിച്ചു. ഇപ്പോള്‍ അറസ്റ്റിലായ റാക്കറ്റിന്റെ പേരില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ വില്‍പന നടത്തിയ കുട്ടിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

9 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

10 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

34 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

43 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago