kerala

ബാബു കഞ്ചാവിന് അടിമയല്ല, സുഹൃത്തുക്കള്‍ പണത്തിനായി പീഡിപ്പിക്കുന്നു; വിഡിയോ സുഹൃത്തുക്കളുടെ കെണിയെന്ന് സഹോദരന്‍

പാലക്കാട്: കുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ പുതിയവീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് സുഹൃത്തുക്കള്‍ തന്നെയെന്ന് ബാബുവിന്റെ സഹോദരന്‍ ഷാജി.ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ഒരാഴ്ച വിശ്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഷാജി പറഞ്ഞു. എന്നാല്‍ വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാല്‍ മാനസികമായി തകര്‍ന്നു. ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കള്‍ കളിയാക്കി- ഷാജി കൂട്ടിച്ചേര്‍ത്തു.

പണത്തിനായി സുഹൃത്തുക്കള്‍ ബാബുവിനെ പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണെന്നും ബാബുവിന്റെ സഹോദരന്‍ ഷാജിയെ ഉദ്ധരിച്ച്‌ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.. ബാബുവിന് കുറച്ച്‌ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുകയും പണത്തിനായി അവനെ പീഡിപ്പിക്കുകയും ചെയ്തു. ബാബുവിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ച സുഹൃത്തുക്കള്‍ ചെറിയൊരു സംഭവത്തെ ഊതിവീര്‍പ്പിക്കുകയായിരുന്നുവെന്നും ഷാജി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ബാബു അക്രമാസക്തനായി അലറി വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അലറിവിളിക്കുകയും അസഭ്യം വിളിക്കുകയും മരിക്കണമെന്ന് കൂട്ടുകാരോട് നിലവിളിക്കുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിഡിയോയില്‍ ഉടനീളം ബാബു അസ്വസ്ഥനും നിരാശനുമായാണ് കാണപ്പെടുന്നത്. അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയെ അയാള്‍ അപമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. സുഹൃത്തുക്കള്‍ നിലത്തു തളച്ചിടാന്‍ ശ്രമിക്കുന്നതും തലയില്‍ വെള്ളം ഒഴിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

കഞ്ചാവ് ഉപയോ​ഗിച്ച ശേഷം വീട്ടിലെത്തിയ ബാബു അമ്മക്ക് നേരേ അതിക്രമം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടെ സമീപ പ്രദേശത്തെ ചെറുപ്പക്കാര്‍ ഇടപെടുകയായിരുന്നു. എന്നാല്‍, ഇവരെയും ആക്രമിക്കാനാണ് ബാബു മുതിര്‍ന്നത്. ഒടുവില്‍ പ്രദേശ വാസികളിലൊരാള്‍ ബാബുവിനെ കീഴ്പ്പെടുത്തുകയും വെള്ളം നല്‍കുകയുമായിരുന്നു. ഇതിനിടയിലും ബാബു തന്റെ ഉമ്മക്ക് നേരേ അസഭ്യവര്‍ഷം നടത്തുന്നുണ്ട്. ഇതിനിടയില്‍ കണ്ടുനിന്ന സമീപവാസികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

മലമ്ബുഴ കൂമ്ബാച്ചി ചെറാട് മലയില്‍ കുടുങ്ങിയ ബാബു കഞ്ചാവടിച്ച്‌ അക്രമം കാട്ടിയിട്ടും നിയമത്തിന്റെ പിടിയില്‍ പെടാതെ രക്ഷപെടുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബാബു വലിയ തോതില്‍ അക്രമം കാട്ടുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാര്‍ ഇല്ലാത്തതിനാലാണ് കേസെടുക്കാത്തത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സ്വന്തം അമ്മയെ ഉള്‍പ്പെടെ തെറിവിളിക്കുകയും തടയാനെത്തിയ നാട്ടുകാരെ ആക്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

Karma News Network

Recent Posts

മോദിയുടെ സർപ്രൈസ്!അടുത്ത കേരള ബിജെപി പ്രസിഡന്റ്, കേരളം പിടിക്കാൻ സുരേഷ് ഗോപിക്ക് ഒപ്പം മുൻ ഡിജിപി ടി.പി സെൻകുമാർ

സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…

17 mins ago

പ്രണയപ്പക, നടുറോഡിൽ പെൺകുട്ടിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…

41 mins ago

കോടതിയിൽ കരഞ്ഞ് ഐ.എസ്ഭീകരൻ പോയി ജയിലിൽ കിടക്കാൻ ജഡ്ജി

ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…

57 mins ago

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

1 hour ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

2 hours ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

2 hours ago