Categories: kerala

മദ്യപിച്ചെത്തുന്നതില്‍ പക,ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം, സഹോദരന്‍ ബാബുവിനെ ജീവനോടെ കുഴിച്ച് മൂടി

തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യമുണ്ടാകൂ. ആ സ്ഥിതിക്ക് ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്നാണ് നിഗമനം. തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്. സാബുവിനെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയശേഷം പദ്മാവതിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും.

മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരൻ സാബു കുഴിച്ച് മൂടിയതാകാമെന്നുമാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

ബാബുവിന്റെ തലയ്ക്ക് പരിക്കുണ്ട്. വഴക്കിനിടയില്‍ വീഴ്ചയില്‍ പരിക്കുപറ്റിയതാണോ അതോ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതാണോ എന്നും കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തമാകൂവെന്ന് പോലീസ്. അറസ്റ്റിലായ സാബു(25)വിനെ കോടതി റിമാന്‍ഡ് ചെയ്തു. ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പ് ഭാഗത്ത് താമസിക്കുന്ന കൊട്ടേക്കാട്ട് പറമ്ബില്‍ പരേതനായ ജോയിയുടെ മകന്‍ ബാബുവിനെ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കടയാറ്റി പാടത്തെ ബണ്ടില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടത്. വീട്ടില്‍ പതിവായി വഴക്ക് ഉണ്ടാക്കിയിരുന്ന ബാബുവിനെ അമ്മയുടെ സാന്നിധ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും സാബു അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. മാര്‍ച്ച്‌ 15- മുതല്‍ ചേട്ടനെ കാണാനില്ലെന്നു കാണിച്ച്‌ സാബു പോലീസില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ സൂചനപ്രകാരം അന്വേഷണം നടത്തിയപ്പോഴാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.

രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവരുടെ അമ്മ പദ്മാവതി ആശുപത്രി വിട്ട് ബന്ധുവീട്ടില്‍ കഴിയുകയാണ്. സാബുവിനെ കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങിയശേഷം പദ്മാവതിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

9 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

22 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

28 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

59 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

2 hours ago