മലയാളികളുടെ പ്രിയ താരം ബാബു രാജിന് മക്കൾ നാല്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് വാണി വിശ്നാഥിനെ വിവാഹം കഴിക്കുന്നത്. എന്നാൽ അധികം ആർക്കും ഇവരുടേത് രണ്ടാം വിവാഹമാണെന്ന് അറിയില്ല. .ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം 2002ൽ ആയിരുന്നു വാണിയെ ബാബുരാജ് വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യയിലെ മക്കളാണ് അഭിയും അക്ഷയും വാണിയിൽ ജനിച്ചതായിരുന്നു ആർച്ചയും ആരോമലും അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ ഒന്നും അതികം ആരും അറിയാറില്ല.
അടുത്തിടെ ബാബു രാജ് കുടുംബത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. വാണിയും മക്കളും ചെന്നൈയിൽ ആണ് ഉള്ളത്. കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാ അച്ഛനും ഭർത്താവും ആണ് താൻ. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ . അതിനു ശേഷം ആലുവയ്ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടം. മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണ്.
ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ താരങ്ങളിൽ ഒരാളായി തിളങ്ങിയ തെന്നിന്ത്യൻ സുന്ദരിയായിരുന്നു വാണി വിശ്വനാഥ്. ഇത്തരമൊരു മെയ്വഴക്കവും അസാമാന്യപ്രകടനവും കാഴച വച്ച വേറെയൊരു നടി മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഡ്യൂപ്പുകൾ പോലുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയുന്ന വാണി ഒരു കാലത്ത് ഉണ്ടാക്കിയ ഓളം അത്രത്തോളം ആയിരുന്നു. സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്നാഥ് ഇന്ത്യയൊട്ടാകെ പ്രശസ്ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…