മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബു രാജും വാണി വിശ്വനാഥും. ആക്ഷന്‍ നായികയായിരുന്നു വാണിയും വില്ലനായി തിളങ്ങിയിരുന്ന ബാബു രാജും തമ്മിലുള്ള വിവാഹം ആരാധകരെ പോലും അമ്പരപ്പിച്ചിരുന്നു. 2002ലാണ് ഇരുവരും വിവാഹിതര്‍ ആയത്. പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹത്തെ തുടര്‍ന്ന് വാണി സിനിമകളില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. വിവാഹ ശേഷം ചുരുക്കം ചില സിനിമകളിലാണ് വാണി വിശ്വനാഥ് അഭിനയിച്ചത്.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വാണി വിശ്വനാഥിന്റെ ഫിറ്റ്നസിനെ കുറിച്ചും താര പദവിയെ കുറിച്ചും ബാബുരാജ് പറയുകയാണ്. ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ ഇന്നും ശ്രദ്ധ കൊടുക്കുന്ന ആളാണ് വാണി. ”എന്നും ഭാര്യയാണ് തന്റെ സൂപ്പര്‍ സ്റ്റാര്‍’. ‘ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറെയും. മമ്മൂക്ക പറയുന്ന ഒരു കാര്യമുണ്ട് ഇഷ്ടമുള്ളതെല്ലാമാവാം. പക്ഷെ ഇഷ്ടമുളളിടത്തോളം ആകരുത്. അതുപോലെ എല്ലാ വേണം. ഒപ്പം ഫിറ്റ്നസ് കാര്യങ്ങളും ശ്രദ്ധിക്കണം. ആഴ്ചയില്‍ ഒരിക്കലെങ്കലും ജിമ്മില്‍ പോകണം.- ബാബു രാജ് പറഞ്ഞു.
മരയ്ക്കാറില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിശാല്‍ ചിത്രത്തിലും നെഗറ്റീവ് കഥാപാത്രമാണ്. കഥാപാത്രത്തിന്റെ വലിപ്പം നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നത്, ഏത് കഥാപാത്രവും നല്ലത് പോലെ ചെയ്താല്‍ മാത്രമേ മലയാളിപ്രേക്ഷകര്‍ അംഗീകരിക്കുകയുള്ളൂ. മൊത്തത്തില്‍ സിനിമ എങ്ങനെയുണ്ടെന്നാ നോക്കിയതിന് ശേഷമാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ജോജിയെ പോലെയുള്ള സിനിമകള്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്നതാണ്. ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന വിശാല്‍ ചിത്രത്തിലേയ്ക്കും മനോജ് വാജ്പേയ് ചിത്രത്തിലേയ്ക്കും ജോജി കണ്ടാണ് തന്നെ വിളിച്ചത്.- ബാബു രാജ് പറയുന്നു.
ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…
മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…
കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…
ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…
ബെംഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…