മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബു രാജും വാണി വിശ്വനാഥും. ആക്ഷൻ നായികയായിരുന്നു വാണിയും വില്ലനായി തിളങ്ങിയിരുന്ന ബാബു രാജും തമ്മിലുള്ള വിവാഹം ആരാധകരെ പോലും അമ്പരപ്പിച്ചിരുന്നു. 2002ലാണ് ഇരുവരും വിവാഹിതർ ആയത്. പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹത്തെ തുടർന്ന് വാണി സിനിമകളിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. വിവാഹ ശേഷം ചുരുക്കം ചില സിനിമകളിലാണ് വാണി വിശ്വനാഥ് അഭിനയിച്ചത്.
എന്നാൽ വാണിയെ വിവാഹം കഴിക്കുന്നതിനു മുൻപ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതേ കുറിച്ച് അധികം ആർക്കും അറിയില്ല. ഗ്ലാഡിസ് ആണ് ബാബുരാജിന്റെ ആദ്യ ജീവിതപങ്കാളി. ബാബുരാജിന് ആദ്യ ഭാര്യയിൽ രണ്ട് ആൺമക്കളുണ്ട്. അഭയ്, അക്ഷയ് എന്നാണ് മക്കളുടെ പേര്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വാണി വിശ്വനാഥുമായുള്ള ബന്ധത്തിലും ബാബുരാജിന് രണ്ട് മക്കളുണ്ട്. ആർച്ചയും ആരോമലും.
ആദ്യ ഭാര്യയും ആ ബന്ധത്തിലുള്ള മക്കളുമായും ബാബുരാജിന് വളരെ അടുത്ത സൗഹൃദമുണ്ട്. തന്റെ ആദ്യ വിവാഹബന്ധത്തെ കുറിച്ച് ബാബുരാജ് എവിടെയും കാര്യമായി പരാമർശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലർക്കും ഇത് അറിയില്ല.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…