national

വാക്ക് തർക്കത്തിനിടയിൽ ട്രെയിനിൽ വെടിവെയ്പ്പ്, എഎസ്‌ഐ ഉള്‍പ്പെടെ ഉള്ള നാലുപേര്‍ കൊല്ലപ്പെട്ടു , ആര്‍പിഎഫ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ (ആര്‍പിഎഫ്) നടത്തിയ വെടിവയ്പ്പില്‍ ഒരു എഎസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ചേതന്‍ സിങ്(30) എന്ന കോണ്‍സ്റ്റബിളാണ് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് 12 റൗണ്ട് വെടിവച്ചത്. വെടിവയ്പ്പില്‍ ഇയാളുടെ സീനിയറും എഎസ്‌ഐയുമായ ടിക്കാറാം മീണയും മറ്റ് മൂന്ന് യാത്രക്കാരും കൊല്ലപ്പെട്ടു. ചേതന്‍ സിങ്ങിനെ കസ്റ്റഡിയിലെടുത്തതായി റെയില്‍വെ പോലീസ് അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി ബോറിവലിയില്‍ ഇറങ്ങിയെങ്കിലും പിന്നീട് ഭയാന്ദര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വൈതര്‍ണ റെയില്‍വെ സ്റ്റേഷനിൽ ഇന്നലെയായിരുന്നു സംഭവം. എഎസ്‌ഐ ടിക്കാറാം മീണയുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും പറയുന്നു.

ഇയാളുടെ കൈയില്‍ 20 വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം കണ്ടെടുത്തിട്ടുണ്ട്. ചേതന്‍ സിങ്ങിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി പടിഞ്ഞാറന്‍ റെയില്‍വെ ഐജി പി.സി. സിന്‍ഹ പറഞ്ഞു. 12 വര്‍ഷമായി ഇയാള്‍ ആര്‍പിഎഫില്‍ ജോലി ചെയ്യുന്നു. 12 ദിവസത്തെ ലീവിനുശേഷം ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലെ വീട്ടില്‍ നിന്നും ജൂലൈ 18നാണ് ഡ്യൂട്ടിയില്‍ തിരിച്ചെത്തിയത്.

ചേതന്‍ സിങ്ങും ടിക്കാറാം മീണയും സൂററ്റില്‍ നിന്നാണ് മറ്റ് രണ്ട് കോണ്‍സ്റ്റബിള്‍മാരോടൊപ്പം ട്രെയിനില്‍ ഡ്യൂട്ടിക്ക് കയറിയത്. ഇവരോടൊപ്പം കയറിയ കോണ്‍സ്റ്റബിള്‍മാര്‍ നരേന്ദ്ര പാര്‍മറും അമേയും സംഭവം നടക്കുമ്പോള്‍ മറ്റ് കോച്ചുകളിലായിരുന്നു.

 

Karma News Network

Recent Posts

അസാധ്യ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയന്‍ പിള്ള രാജു

‌ മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്‍…

5 mins ago

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ; 16 മാസത്തിനിടെ 1018 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…

8 mins ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

43 mins ago

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58)…

47 mins ago

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

1 hour ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

1 hour ago