topnews

മകൻ മയക്ക് മരുന്ന് കള്ളതോക്ക് കേസിൽ, 25കൊല്ലം തടവു കിട്ടുന്ന കേസിൽ ഇടപെടാതെ പിതാവ് ജോ ബൈഡൻ

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ മയക്കുമരുന്ന് വാങ്ങിയതും കള്ളതോക്ക് കൈവശം വയ്ച്ചതിനും കേസ്. ലോകത്തേ എല്ലാ സുഖ സൗകര്യവും പണവും അധികാരവും ഒക്കെ ഉണ്ടായിട്ടും അമേരിക്കൻ പ്രസിഡന്റിന്റെ മകന്റെ ദുർനടപ്പും, മയക്ക് മരുന്ന് ആസക്തിയും, ആയുധ ഇടപാടും കൊക്കൈയിൽ ഇടപാടുകളും ഒക്കെ ഇപ്പോൾ പുറത്ത് വരികയാണ്‌. കോടതിയിൽ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചു.യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ മയക്കുമരുന്ന് കച്ചവടത്തിനിടെ തോക്കുകളും വാങ്ങി എന്നതിനു കേസ് എടുത്ത് അദ്ദേഹത്തേ കോടതിയിൽ എത്തിച്ച് വിചാരണ ചെയ്യുകയാണ്‌

ലോകത്തേ ഏറ്റവും കരുത്തനും അധികാരവും ഉള്ള ഭരണാധികാരിയുടെ സ്വന്തം മകനേ ആ രാജ്യത്തേ കോടതിയും പോലീസും മയക്ക് മരുന്ന് ഉപയോഗത്തിനും കള്ള തോക്ക് വാങ്ങിയതിനും വിചാരണ ചെയ്യുകയാണ്‌. ഇതേ സമയം നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ്‌. അമേരിക്കൻ പ്രസിഡന്റിനെ അപേക്ഷിച്ച് കടുകു മണി വലിപ്പം ഉള്ള നമ്മുടെ മുഖ്യമന്ത്രിയുടെ മകളേയും കുടുംബത്തേയും ഇവിടുത്തേ നിയമ വ്യവസ്ഥയും കോടതിയും, പോലീസും എന്ത് ചെയ്തു? അവരേ ഒക്കെ കാത്ത് പരിപാലിക്കുകയും അവർക്കെതിരെ ഒരു കരിങ്കൊടി പ്രധിഷേധം പൊലും ഉയരാതെയും എത്ര ഭംഗിയായാണ്‌ നമ്മുടെ വ്യവസ്ഥിതി ഇവിടുത്തേ ഭരണാധികാരികളുടെ മക്കളേ സംരക്ഷിക്കുന്നത്. കേരളത്തിലെ മനോഹരമായ ആചാരണങ്ങൾ എത്ര വിചിത്രമെന്ന് അമേരിക്കയിൽ നിന്നും വരെ ഉദാഹരണം വരുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ തോക്കുകളും മയക്ക് മരുന്നും വാങ്ങി എന്നാണ്‌ കേസ്. എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ അനധികൃതമായി തോക്ക് വാങ്ങിയെന്ന ആരോപണത്തിൽ കുറ്റക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൊവ്വാഴ്ച പറഞ്ഞു.ഹബ്ബ്രറിനു 53 വയസുണ്ട്.53 കാരനായ ഹണ്ടർ ബൈഡൻ, 2018 ലെ തോക്ക് വാങ്ങുന്നതിന് ആവശ്യമായ ഫോമുകളിൽ ക്ലെയിം ചെയ്യുമ്പോൾ തെറ്റായ പ്രസ്താവനകൾ നടത്തുകയായിരുന്നു.ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ ആബെ ഡേവിഡ് ലോവൽ, കിഴക്കൻ സംസ്ഥാനമായ ഡെലാവെയറിലെ കേസ് പരിഗണിക്കുന്ന ജഡ്ജിയോട് തന്റെ തന്റെ കക്ഷി അമേരിക്കൻ പ്രസിഡന്റിന്റെ മകൻ ആണ്‌ എന്നും മാധ്യമ വേട്ട ഒഴിവാക്കാൻ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി വീഡിയോ വഴി ഹാജരാകാൻ അനുവദിക്കണം എന്നും അപേക്ഷിച്ചു.

മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ അതിന്റെ അഡിക്ട് എങ്ങിനെ ആകും എന്നതിനും ഉദാഹരണമാണിത്. ഹണ്ടർ ബൈഡനു എന്തിന്റെ കുറവാണ്‌. താമസം പോലും വൈറ്റ് ഹൗസിൽ. എന്നിട്ടും മയക്ക് മരുന്ന് കണ്ണികളും തോക്ക് വില്പനക്കാരും ഒക്കെയായി ബന്ധം. ഇതൊന്നും പണത്തിനല്ല എന്നറിയാം. മാറ്റാൻ ആകാത്ത മയക്ക് മരുന്ന് റാക്കറ്റുകളുടെ ശീലങ്ങളുടെ ആഴകയത്തിൽ പെട്ടവർ ഇങ്ങിനെയാണ്‌.

തനിക്കെതിരായ ആരോപണങ്ങളും അവകാശങ്ങളും മിസ്റ്റർ ബൈഡൻ മനസ്സിലാക്കുന്നു എന്നും കുറ്റബോധം ഉണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു.വീഡിയോയിലൂടെ ഈ പ്രാരംഭ ഹാജർ നടത്തുന്നതിലൂടെ കോടതിക്ക് ആ വസ്തുത ഉറപ്പാക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,“ ലോവൽ യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ക്രിസ്റ്റഫർ ബർക്കിനുള്ള അപേക്ഷയിലാണ്‌ ഹണ്ടറിന്റെ അഭിഭാഷകന്റെ അഭ്യർഥന.

2018 ഒക്ടോബറിൽ 11 ദിവസത്തെ കാലയളവിൽ അനധികൃതമായി തോക്ക് കൈവശം വെച്ചുവെന്ന അതേ മൊഴികളുടെ അടിസ്ഥാനത്തിൽ ഹണ്ടർ ബൈഡൻ മൂന്നാമത്തെ ആരോപണവും നേരിടുന്നുണ്ട്.മൂന്ന് കുറ്റകൃത്യങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അയാൾക്ക് 25 വർഷം തടവ് അനുഭവിക്കേണ്ടിവരും, കുറ്റം തെളിഞ്ഞാൽ അമേരിക്കൻ പ്രസിദന്റിന്റെ മകൻ എന്ന ഒരു പരിഗണനയും കിട്ടില്ല..കോൺഗ്രസിലെ റിപ്പബ്ലിക്കൻമാർ ഡെമോക്രാറ്റായ ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ആരംഭിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് മകൻ ഹണ്ടർ ബൈഡനെതിരേ കോടതിയിൽ കുറ്റപത്രം വന്നത്.

2015-2016 കാലഘട്ടത്തിൽ വൈസ് പ്രസിഡന്റായിരിക്കെ, ഹണ്ടർ ബൈഡൻ ബോർഡിൽ ഇരുന്ന അഴിമതിക്കാരായ ഉക്രേനിയൻ എനർജി കമ്പനിയായ ബുരിസ്മയെ സംരക്ഷിക്കാൻ ഇടപെട്ടു എന്നപരാതി വേറെയും ഉണ്ട്.ഹണ്ടർ ബൈഡനെതിരെ തോക്ക് കുറ്റം ചുമത്തിയത് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സ്പെഷ്യൽ കൗൺസൽ ഡേവിഡ് വെയ്‌സ് ആണ്, അദ്ദേഹം 2018 മുതൽ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടത്തിവരുന്നു, കൂടുതലും അദ്ദേഹത്തിന്റെ വിദേശ ബിസിനസ്സ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്.ഹണ്ടർ ബൈഡൻ അഭിഭാഷകനും ലോബിയിസ്റ്റായി മാറിയ കലാകാരനുമാണ്, എന്നാൽ അദ്ദേഹത്തിന്റെ ജീവിതം മദ്യപാനവും കൊക്കെയ്ൻ ആസക്തിയും മൂലം നശിപ്പിക്കപ്പെട്ടു, ഹഖ്ണ്ടർ ബൈഡനെതിരായ കുറ്റപത്രം അടുത്ത വർഷം വീണ്ടും തിരഞ്ഞെടുപ്പിനുള്ള പിതാവ് ബൈഡന്റെ പ്രചാരണത്തിന് നിഴൽ വീഴ്ത്തിയിരിക്കുകയാണ്‌.

Karma News Network

Recent Posts

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

14 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

18 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

33 mins ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

52 mins ago

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…

2 hours ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

2 hours ago