kerala

പ്രതികൂല കാലാവസ്ഥ, വിമാനങ്ങൾ റദ്ദാക്കി, വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : കനത്ത മഴയെ തുടർന്ന് തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യയുടെ കോഴിക്കോട് – റിയാദ് ( 8.35 PM), കോഴിക്കോട് – അബുദാബി (10.5 PM)​,​ കോഴിക്കോട് – മസ്‌കറ്റ് (11.10 PM)​ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. നേരത്തെ രണ്ട് വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വെെകിയിരുന്നു.

അബുദാബി,​ മസ്കറ്റ് എന്നിവിടങ്ങിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വെെകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

karma News Network

Recent Posts

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

24 mins ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

54 mins ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, തൃശൂരിൽ 14കാരന് ദാരുണാന്ത്യം

തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…

2 hours ago

കുവൈറ്റ് ദുരന്തം, ഷിബു വർഗീസിനും ശ്രീഹരി പ്രദീപിനും തോമസ് ഉമ്മനും ജന്മനാട് ഇന്ന് വിടനല്‍കും

കുവൈറ്റ് ലേബർ‌ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…

2 hours ago

ഇനി പ്രബുദ്ധ കേരളത്തിൽ സ്വർണ കൊന്ത ഉരച്ചു നോക്കാനുള്ള ക്യൂ ആയിരിക്കും, അതിന്റെ തൂക്കം, മണികളുടെ എണ്ണം വരെയെടുത്ത് പ്രബുദ്ധർ ഓഡിറ്റിങ് ഇരവാദം ഇറക്കും – മാധ്യമ പ്രവർത്തക

തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ​ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…

3 hours ago