entertainment

ഒരു നടിയെ ബലമായി കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച നടനെതിരെ നടപടി ഉണ്ടായോ, ഫെഫ്കയ്ക്ക് എതിരെ ബൈജു കൊട്ടാരക്കര

വ്യാജ ഓഡീഷനുകളിലൂടെയും കാസ്റ്റിംഗ് കോളുകളിലൂടെയും നടക്കുന്ന തട്ടിപ്പും ലൈംഗിക ചൂഷണങ്ങളും നടയാനായി ഫെഫ്ക ആരംഭിച്ച ഹെല്‍പ് ലൈന് എതിരെ മാക്ട ഫെറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര രംഗത്ത്. കാസ്റ്റിംഗ് കൗച്ചിനെ വെള്ളപൂശി ലക്ഷങ്ങള്‍ വാങ്ങുവാനുള്ള തന്ത്രമാണ് ഫെഫ്കയുടേത് എന്ന് ബൈജു ഫേസ്ബുക്കില്‍ കുറിച്ചു. ഒരു നടിയെ ബലമായി കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച നടനെതിരെ ഫെഫ്കയ്ക്ക് പരാതി നല്‍കിയിട്ട് നടപടി ഉണ്ടായില്ലെന്ന് ബൈജു കൊട്ടാരക്കര ഫേസ്ബുക്കില്‍ കുറിച്ചു.

ബൈജു കൊട്ടാരക്കരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം;

കാസ്റ്റിംഗ് കൗച് രജിസ്‌ട്രേഷന്‍ എന്ന പേരില്‍ തട്ടിപ്പ്.

മലയാള സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ നടന്നിട്ടുള്ളതും അക്രമസംഭവങ്ങള്‍ നടന്നിട്ടുള്ളതും കാസ്റ്റിംഗ് കൗച്ച് പേരിലാണ്. എന്തിന്റെ പേരിലായാലും അവരെ വെള്ളപൂശാനുള്ള ഒരു മറയായി ‘ഫെഫ്ക’ എന്ന സംഘടനയ്ക്ക് ലക്ഷങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങാനുള്ള ഒരു തന്ത്രമാണ് ഇത്. കാസ്റ്റിംഗ് കൗച്ചിനെ ലൊക്കേഷനില്‍ എവിടെ കണ്ടാലും കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ‘മാക്ട’ ഫെഡറേഷന്‍ ആണ്. അത് ഇനിയും തുടരും. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്നവരും പുറത്തുള്ളവരും ആയ രണ്ടുമൂന്നു പേര്‍ ‘ഫെഫ്ക’യുടെ അംഗങ്ങളാണ്. ചാലക്കുടിയില്‍ ഒരു സ്ത്രീയെ പട്ടാപ്പകല്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിലെ ഒന്നാംപ്രതി ‘ഫെഫ്ക’ ഡ്രൈവേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡണ്ട് ആണ്. സിനീഷ് എന്ന മുത്തു ആണ് അതിലെ പ്രതി. വാഗമണ്ണില്‍ സിനിമ ചിത്രീകരണത്തിനിടെ ഒരു മേക്കപ്പ് ലേഡി യെ മുറിയിലിട്ട് പൂട്ടിയത് ‘ഫെഫ്ക’ എന്ന യൂണിയനിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ്. ഒരു നടിയെ ബലമായി കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച നടനെതിരെ ‘ഫെഫ്ക’യ്ക്ക് പരാതി കൊടുത്തു എന്നറിയുന്നു. ഇത്രയും നാളായിട്ട് എന്തെങ്കിലും നടപടി ഉണ്ടായോ?

കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അപമാനിക്കാന്‍ ശ്രമിച്ചു. ‘ഫെഫ്ക’ എക്‌സിക്യൂട്ടീവ് യൂണിയനിലെ ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. എന്നിട്ട് എന്താണ് നടപടി ഉണ്ടായത്. സ്ത്രീകള്‍ക്ക് അപമാനം നേരിടുന്നു എന്ന് തോന്നിയാല്‍ അറിയിക്കേണ്ടത് പോലീസിനെയാണ്. അല്ലാതെ പെരും കള്ളന്മാരെ അല്ല. ‘മാക്ട’ ഫെഡറേഷന്‍ കാസ്റ്റിംഗ് കൗച്ച് എന്നപേരില്‍ പറയപ്പെടുന്ന മൂന്നാംകിട മാമാ പണി ചെയ്യുന്നവരെ അംഗീകരിക്കുന്ന പ്രശ്‌നമേയില്ല. ഞങ്ങളുമായി ബന്ധപ്പെടുന്ന ലൊക്കേഷനുകളില്‍ ഇവര്‍ അതിക്രമം കാട്ടിയാല്‍ കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്. നിര്‍മാതാക്കളും, ഫിലിം ചേംബറും, അമ്മ അംഗങ്ങളും ഇതിനെ ശക്തമായി എതിര്‍ക്കണം. നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അധിക ബാധ്യതയാകുന്ന ഈ കൊള്ളക്കെതിരെ പ്രതികരിക്കണം. സാമൂഹ്യവിരുദ്ധരെ ഒരു സംഘടനയിലും വച്ച് പൊറുപ്പിക്കരുത് 5.7.2020 ല്‍ ‘മാക്ട’ ഓഫീസില്‍ ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതോടൊപ്പം നിര്‍മ്മാതാക്കളുടെയും ഫിലിം ചേംബര്‍ ന്റെയും സിനിമയില്‍ ശമ്പളം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെ ‘മാക്ട’ ഫെഡറേഷന്‍ സ്വാഗതം ചെയ്തു.

Karma News Network

Recent Posts

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

16 mins ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

1 hour ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

1 hour ago

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിവൈഎഫ്ഐയുടെ പരാതി

കോഴിക്കോട് : ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐയാണ് പരാതി…

2 hours ago

ക്ഷേത്രങ്ങൾക്ക് സ്വർണ്ണ ഛായ നല്കുന്നവർ, വൃതമെടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ

തിരുവനന്തപുരം: ഒരു അമ്പലത്തിൽ പോകുമ്പോൾ അവിടുത്തെ കൊത്തുപണികൾ നമ്മെ വല്ലാതെ ആകർഷിക്കാറില്ലേ. എന്നാൽ ഇതിന് പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ…

2 hours ago

കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിന്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ…

3 hours ago