Categories: kerala

ജീവിതമാർഗം വഴിമുട്ടി, അരി മേടിക്കാൻ കാശില്ല , സത്യഭാമയ്ക്ക് ജാമ്യം

മോഹിനിയാട്ടത്തില്‍ സൗന്ദര്യത്തിനാണ് പ്രധാനം, 66 വയസായിട്ടും ഞാനിങ്ങനെ ഇരിക്കുന്നില്ലേ?കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കേണ്ടെന്ന എന്നൊക്കെ തട്ടി വിട്ടത് കലാമണ്ഡലം സത്യഭാമയാക് തന്നെ വിനയായി ഇപ്പോഴിതാ ഈ സംഭവത്തിനു ശേഷം ഒരൊറ്റ കുട്ടികൾ നിർത്താം പഠിക്കാൻ വരുന്നില്ല ജീവിതമാർഗം വഴിമുട്ടി,അരി മേടിക്കാൻ പോലും കാശില്ലാത്ത അവസ്ഥയിലാണ് ഇപ്പൾ RLV രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ മോഹിനിയാട്ടക്കാരി സത്യഭാമ. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പൊ ഉടനെ ഉടനെ എന്ന് പറഞ്ഞപ്പോൾ ഇത്രയും അങ്ങ് പ്രതീക്ഷിച്ചില്ല ,കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണൻ കറുപ്പനാണ്‌ ,കാക്കയുടെ നിറം ആണ് അവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല എന്നൊക്കെ അഹങ്കരം മൂത്തു വിളിച്ചു പറഞ്ഞ സത്യഭാമ ഇപ്പോൾ പറയുന്നു മനഃപൂര്‍വം അധിക്ഷേപിച്ചിട്ടില്ല പറ്റിപോയെന്നു, എന്തായാലും മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിയെ അറിയിച്ചു. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ് സി/ എസ് ടി വകുപ്പിന്റെ പരിധിയില്‍ വരുമെന്നും വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ് സി/ എസ് ടി വിഭാഗത്തില്‍ ഉണ്ടെന്നും സത്യഭാമയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആളൂര്‍ വ്യക്തമാക്കി. വിവാദത്തെ തുടര്‍ന്ന് തനിക്ക് വിദ്യാര്‍ത്ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും കോടതിയില്‍ അറിയിച്ചു.

സത്യഭാമയുടെ ജാമ്യ ഹര്‍ജിയെ ആര്‍എല്‍വി രാമകൃഷ്ണനും പ്രോസിക്യൂഷനും എതിര്‍ത്തു. പറഞ്ഞ വാക്കുകളില്‍ സത്യഭാമ ഉറച്ചുനില്‍ക്കുകയും വിവാദമായതിനു ശേഷവും മാധ്യമങ്ങളിലൂടെയും മറ്റും സമാനമായ പ്രതികരണം ആവര്‍ത്തിച്ചു. പ്രതി ഒരു അധ്യാപികയാണെന്നും മകനെപ്പോലെ സംരക്ഷിക്കേണ്ട ആളായിരുന്നു എന്നുമാണ് രാമകൃഷ്ണന്‍ പറഞ്ഞത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അത് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും അധിക്ഷേപ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സമീപനം സത്യഭാമ തുടര്‍ന്നത്.

‘യൂണിവേഴ്സിറ്റി, സ്‌കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താവായി ഇരുന്നിട്ടുണ്ട്. അവിടെ മാര്‍ക്കിടുന്നതിന് നല്‍കുന്ന പേപ്പറില്‍ ആദ്യ കോളത്തിലെ ചോദ്യം കുട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. എന്റെ അഭിപ്രായത്തില്‍ മോഹനിയാട്ടം ചെയ്യുന്ന കുട്ടി മോഹിനിയായിരിക്കണം, മോഹനന്‍ ആകരുത്. മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും. ഞാന്‍ ഒരു വ്യക്തിയുടെ പേരും ജാതിയും മതവും ഒന്നും പറഞ്ഞിട്ടില്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് വികാരവും വിചാരവും തിരിച്ചറിയാനാവണം. അതുകൊണ്ടാണ് എല്‍പി സെക്ഷനില്‍ നിന്ന് മോഹിനിയാട്ടം എടുത്തുകളഞ്ഞത്’, ഇങ്ങനെയായിരുന്നു മാധ്യമങ്ങളോടുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.

‘ഈ ലോകത്ത് ഒരുപാട് കലാകാരന്മാരുണ്ട്. അവരില്‍ ചിലര്‍ക്ക് കറുത്ത പയ്യനും പെണ്ണും മോഹനിയാട്ടം കളിക്കുന്നതില്‍ വിരോധം കാണില്ല. അവര്‍ അത് കൊണ്ടുനടന്നോട്ടെ. ഞാന്‍ എന്റെ അഭിപ്രായമല്ലേ പറഞ്ഞത്. ഞാന്‍ വ്യക്തിപരമായി ആരെയും പരാമര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല, ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല. എനിക്ക് ഇപ്പോള്‍ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ല? അതുമതി. നിങ്ങള്‍ ആരുടെയെങ്കിലും വീട്ടിലുള്ള കുട്ടികള്‍ക്ക് പൊള്ളുന്ന തരത്തില്‍ ഞാന്‍ വല്ലതും പറഞ്ഞോ? നിങ്ങളെ സംബന്ധിച്ചിത് വെറും പ്രോഗ്രാം. നിങ്ങള്‍ ആ വ്യക്തിയുടെ കൂടെ അങ്ങ് കൂടിക്കൊള്ളൂ. ഞാന്‍ ഇനിയും പറയും, ഇതില്‍ ഒരു കുറ്റബോധവുമില്ല’,കലാമണ്ഡലം സത്യഭാമ ആവര്‍ത്തിച്ചു.

Karma News Network

Recent Posts

ഹൃദയാഘാതം വന്ന രോഗിക്ക് 5മണിക്കൂർ ചികിത്സ നല്കിയില്ല, മൃതദേഹം സർജറി ചെയ്ത് വെറ്റിലേറ്ററിൽ കിടത്തി, എസ്.കെ ആശുപത്രി ,S K HOSPITALS THIRUVANANTHAPURAM

എസ്.കെ ആശുപത്രി ,S K HOSPITALS THIRUVANANTHAPURAM. ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് രോ​ഗിയ്ക്ക് മരണം. തിരുവനന്തപുരം എസ് കെ ആശുപത്രിയിൽ ഹൃദയാഘാതം…

23 mins ago

മോദിയുടെ സർപ്രൈസ്!അടുത്ത കേരള ബിജെപി പ്രസിഡന്റ്, കേരളം പിടിക്കാൻ സുരേഷ് ഗോപിക്ക് ഒപ്പം മുൻ ഡിജിപി ടി.പി സെൻകുമാർ

സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…

1 hour ago

പ്രണയപ്പക, നടുറോഡിൽ പെൺകുട്ടിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…

2 hours ago

കോടതിയിൽ കരഞ്ഞ് ഐ.എസ്ഭീകരൻ പോയി ജയിലിൽ കിടക്കാൻ ജഡ്ജി

ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…

2 hours ago

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

2 hours ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

3 hours ago