കേരളത്തിൽ ബക്രീദ് പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.
കലണ്ടർ പ്രകാരം ഇരുപത്തിയെട്ടിന് മാത്രമായിരുന്നു അവധി. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബക്രീദ്. ഈ സാഹചര്യത്തിൽ ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പൊതുഭരണ വകുപ്പിന്റെ ശുപാർശ.
എന്നാൽ രണ്ട് ദിവസവും അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നലെയാണ് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ നേരത്തെ പ്രഖ്യാപിച്ച 28ലെ അവധിക്ക് പുറമെ ബക്രീദ് ദിനമായ 29നും അവധി പ്രഖ്യാപിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…