entertainment

എലിസബത്ത് തന്നെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ബാല

നടന്‍ ബാലയും സുഹൃത്തും ഡോക്ടറുമായ എലിസബത്തും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരുന്നു ആദ്യമായി ബാലയുടെ ഭാര്യയെ പരിചയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാര ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍, മുന്ന, ഇടവേള ബാബു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് വിവാഹത്തിന് ശേഷമുളള ബാലയുടേയും എലിസബത്തിന്റേയും അഭിമുഖമാണ്. തന്നോട് എന്തുകൊണ്ട് എലിസബത്തിന് ഇഷ്ടം തോന്നി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മകളോടുള്ള എന്റെ സ്‌നേഹമാണ് എലിസബത്തിന് തന്നോട് ഇഷ്ടം തോന്നാന്‍ കാരണമെന്നാണ് ബാല പറയുന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ… ”ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഇവിടെ ഇരിക്കുകയാണ്. ഇവളോട് ഞാന്‍ പറഞ്ഞു, എനിക്ക് നിന്നെക്കാളും എന്റെ മകളെയാണ് ഇഷ്ടമെന്ന്. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു. അതുകെണ്ടാണ് എനിക്ക് നിങ്ങളെ ഇഷ്ടമെന്ന്. നമ്മളെ മനസ്സിലാക്കുന്ന ഒരു വിശാലമായ ഒരു മനസ് വേണം.”

വിവാഹ ശേഷം അനുവദിച്ച അഭിമുഖത്തില്‍ ബാല മകളെ കുറിച്ച് പറഞ്ഞിരുന്നു. ”നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെന്റെ മകളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നില്‍ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തില്‍ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും.മറ്റുള്ളവരുടെ കാര്യത്തില്‍ കമന്റടിക്കുമ്പോള്‍ മനസിന് കിട്ടുന്ന ഒരു റിലീഫ്. മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകന്റെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാം എന്നായിരുന്നു ബാലയുടെ മറുപടി.

”വിവാഹ കാര്യ ആദ്യം നേരേ ചെന്നൈയില്‍ പോയി അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാന്‍ തീരുമാനിച്ച വിവരം പറഞ്ഞപ്പോഴേ അമ്മ ദൈവത്തിന് നന്ദി പറയുകയായിരുന്നു. പിന്നെ ഒട്ടും വൈകാതെ അമ്മ താലിയെടുത്ത് തരികയായിരുന്നു ചെയ്തത്. മനസ് മാറുന്നതിന് മുന്‍പ് കെട്ടട്ടെ എന്ന് കരുതുകയായിരുന്നുവെന്നും ബാല ചിരിച്ചുകൊണ്ട് പറഞ്ഞു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

7 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

28 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

28 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

44 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

53 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

54 mins ago