entertainment

ടിനിയെക്കാൾ എനിക്ക് ദേഷ്യം പിഷാരടിയോട്- ബാല

നടൻ ബാലയെക്കുറിച്ച് രമേശ് പിഷാരടിയും ടിനി ടോമും പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലേയ്ക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓർമകളുമാണ് ഇരുവരും പങ്കുവച്ചത്. ബാലയെ അനുകരിക്കുന്ന ടിനിയുടെ ഡയലോഗ് ട്രോളുകളിലും സജീവമായി. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി ബാല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സംഭവത്തിൽ താൻ അത്ര സന്തോഷവാനല്ലെന്നാണ് ബാല പറയുന്നത്. നേരിൽ കണ്ടാൽ ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ബാല പറഞ്ഞു.

‘‘എനിക്ക് അത്ര സന്തോഷമൊന്നുമില്ല. ശരിക്കും നിങ്ങളെ നേരിട്ട് കണ്ടാൽ കൊല്ലാനുള്ള ദേഷ്യമുണ്ട്. എയർപോർട്ട് മുതൽ എല്ലായിടത്തും ആളുകൾ ലൈം ടീയെ കുറിച്ചാണ് ആളുകൾ സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോൾ ട്രീറ്റ്‌മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു.

‌ടിനിയേക്കാൾ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ കള്ളത്തരം പറയുകയാണെന്ന്. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ഷൻ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്.

ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതൽ ആളുകൾ എന്നെയാണ് സൈബർ ആക്രമണം നടത്തുന്നത്. ഇവിടെ ഇരുന്നു കാണുമ്പോൾ ചിലപ്പോൾ മനസിലാകില്ല. സത്യത്തിൽ എല്ലാവർക്കും സൈബർ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്.

ഇപ്പോൾ ഞാൻ ഫെയ്സ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടാൻ പോകുന്നത്, നാൻ പൃഥ്വിരാജ്, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലൈം ടീ’ എന്നായിരിക്കും. അതിനേക്കാളും നല്ലത് ഞാൻ ചെന്നൈയിലായിരിക്കുന്നതാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് വളരെ വളരെ നന്ദി. ഞാൻ അടുത്ത കൊല്ലം ടിനി ചെയ്തത് പോലെ മിമിക്രി കാണിച്ച് നിങ്ങളുടെ ഓണം കുളമാക്കും.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

6 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

7 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago