entertainment

ഈ അവസ്ഥയിലാക്കിയ മാധ്യമങ്ങള്‍ക്ക് നന്ദി; എലിസബത്ത് നല്ല വ്യക്തിയാണെന്ന് ബാല

നടന്‍ ബാലയുടെ രണ്ടാം വിവാഹവും പരാജയപ്പെട്ടതായി വാര്‍ത്തകള്‍. ബാലയുടെ വിവാഹജവിതവും ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളും എല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാല വീണ്ടും വിവാഹമോചനത്തിലേക്ക് എത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഒരുവര്‍ഷം മുമ്പ് വലിയ ആഷോഷത്തോടെയായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. വിവാഹത്തിന് ശേഷം ഇരുവരുടെയും പ്രവര്‍ത്തകള്‍ വലിയ വാര്‍ത്തകളായിരുന്നു. ഇരുവരെയും കുറിച്ച് നിരവധി ട്രോളുകളും പുറത്ത് വന്നിരുന്നു.

ആഴ്ചകളായി ബാലയുടെ കുടുംബ ജീവിതത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതിലൊരു വ്യക്തത താന്‍ വൈകാതെ വരുത്തുമെന്ന് നടന്‍ പറഞ്ഞിരുന്നു. ആദ്യ കുടുംബവും രണ്ടാമത്തെതും അതേ അവസ്ഥയില്‍ തന്നെ എത്തിയെന്നും അതിന് എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫേയ്‌സ്ബുക്കിലൂടെ നടന്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തനിക്ക് ഉറങ്ങുവാന്‍ പറ്റുന്നില്ലെന്നും. കുടുംബ ജീവിതത്തില്‍ ഒരു പ്രാവിശ്യം തോറ്റ് പോയാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയാം എന്നാല്‍ രണ്ട് പ്രാവിശ്യം തോറ്റ് പോയാല്‍ നമ്മുക്ക് നമ്മളെ കുറിച്ച് തന്നെ ഒരു സംശയം വരുമെന്ന് ബാല പറയുന്നു. തന്നെ ഈ അവസ്ഥയില്‍ രണ്ടാമത് ഒന്നുകൂടെ എത്തിച്ചതിന് ബാല മാധ്യമങ്ങളോട് നന്ദി പറഞ്ഞു. രണ്ടാമതൊരു തവണ കൂടി എന്നെ ഇങ്ങനെ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ദുഖത്തോടെ ബാല പറയുന്നു. നിങ്ങളിപ്പോള്‍ നിര്‍ബന്ധിച്ചാലും എലിസബത്തിനെ കുറിച്ച് സംസാരിക്കാന്‍ പോവുന്നില്ല. പക്ഷേ ഒരു കാര്യം പറയാം, അവര്‍ എന്നെക്കാളും നല്ല വ്യക്തിയാണ്.

എലിസബത്ത് ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസമാധാനം കൊടുക്കണം. അവരൊരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കരമായി വേദന നിറഞ്ഞൊരു കാര്യമാണിത്. എനിക്ക് ഞാനുണ്ട്. ഇനി സംസാരിച്ചാല്‍ ശരിയാവില്ല. അതുകൊണ്ട് ആരും ഇനിയെന്നെ അതിലേക്ക് വലിച്ചിടരുത്. വളരെ നന്ദിയുണ്ടെന്നും ബാല പറഞ്ഞു.

സംസാരത്തിനൊടുവില്‍ നടന്‍ വികരഭരിതനാവുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ബാലയും എലിസബത്തും ഒന്നിക്കുന്നത്. വിവാഹക്കാര്യം നടന്‍ വളരെ രഹസ്യമാക്കി വെച്ചെങ്കിലും ഇത് പുറത്ത് വന്നു. പിന്നീട് സെപ്റ്റംബറില്‍ നടന്‍ ഔദ്യോഗികമായി വിവാഹ വിരുന്ന് സംഘടിപ്പിക്കുകയും വിവാഹക്കാര്യം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. ശേഷം ബാലയുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും വന്ന് ചേര്‍ന്നു.

മലയാളം കൃത്യമായി സംസാരിക്കാന്‍ അറിയാത്തത് മുതല്‍ എല്ലാം പരിഹാസങ്ങള്‍ക്ക് കാരണമായി. ഇതിനിടയിലാണ് രണ്ടാം ഭാര്യ എലിസബത്തുമായി വേര്‍പിരിഞ്ഞോന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. ഒരു അഭിമുഖത്തില്‍ അമ്മയെ കുറിച്ച് മാത്രം പറയുന്നതും എലിസബത്തിനെ പറ്റി പറയാത്തതുമാണ് സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. പിന്നെയത് അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

11 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

37 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

10 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago