entertainment

രണ്ടാമത് വിവാഹം കഴിക്കുന്നില്ല, ആ പതിനഞ്ച് മിനിറ്റ് അമ്മയ്ക്ക് ഒന്നര ദിവസമായി തോന്നിയിരിക്കണം- ബാല

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് ബാല. നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അമൃതയും ബാലയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയിരുന്നു. ജീവിതത്തിലെ പ്രധാന വിഷയങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസംതാൻ വീണ്ടും വിവാഹിതനാവുന്നു എന്ന വ്യാജ വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ചത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ആരോഗ്യസ്ഥിതി മോശാവസ്ഥയിലുള്ള പിതാവ് ചെന്നൈയിൽ കഴിയുമ്പോൾ കോവിഡ് പശ്ചാത്തലത്തിൽ അവിടെ എത്താനാവാതെ വിഷമിച്ചു കഴിയുകയാണ് താനെന്നും അതിനിടെയാണ് വിവാഹം സംബന്ധിച്ച വ്യാജവാർത്ത പുറത്തുവന്നിരിക്കുന്നതെന്നും ഇത് ഏറെ വിഷമം ഉണ്ടാക്കിയെന്നും ബാല പറയുന്നു.

അച്ഛൻ തീരെ വയ്യാതിരിക്കുകയാണ് ചെന്നൈയിൽ. ചെന്നൈ പൂർണ ലോക്ക് ഡൗണിൽ ആണ്. എങ്ങനെയും ചെന്നൈയിൽ എത്തണമെന്നാണ് ഓരോ നിമിഷവും ഞാൻ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ വാഹനമോടിച്ച്‌ അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസിൽ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണിൽ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.

ഇത്രയും ടെൻഷനിൽ നിൽക്കുമ്പോൾ ഇന്നലെ ഒരു വാർത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാർത്ത. പിന്നെയും ഞാൻ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച്‌ എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റർവ്യൂവും ഞാൻ കൊടുത്തിട്ടില്ല. വൈകുന്നേരം മുതൽ മെസേജുകൾ ആയിരുന്നു. രാത്രി ഒരുപാട് ഫോൺകോളുകളും. വീട്ടിൽ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോൺ രാത്രി അരികിൽ വെക്കുന്നത്.

എനിക്ക് രാത്രി ഉറങ്ങാൻ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാൻ ഉറങ്ങിപ്പോയി.ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാൻ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാൻ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്ബോൾ അവർക്ക് ഒരു ഒന്നര ദിവസത്തിന്റെ വേദനയും ടെൻഷനുമായിരിക്കും. ഇതുപോലെ വ്യാജ വാർത്തകൾ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം. ഞാൻ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്.

2012ൽ മകൾ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേർപിരിഞ്ഞു താമസം ആരംഭിച്ചത്. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികൾ സ്വീകരിച്ചത്.ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മിൽ ധാരണയായി. പ്രണയ വിവാഹമായിരുന്നു. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവർഷിണിയിൽ ട്രാവൻകൂർ സിമന്റ് ഉദ്യോഗസ്ഥൻ പി.ആർ.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാൻഡിനൊപ്പം സംഗീത രംഗത്ത് സജീവമയിരുന്നു അമൃത. രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. വേർപിരിഞ്ഞശേഷം മകളെ കാണാൻ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

7 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

7 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

8 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

8 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

9 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

10 hours ago