topnews

എന്തും സംഭവിക്കാം, എന്നിട്ടും പിന്നോട്ട് പോയില്ല, ബാബുവിനെ രക്ഷിച്ച ചങ്കുറപ്പിന്റെ പേര് ബാല, നന്ദി അറിയിച്ച് കേരള ജനത

രണ്ട് ദിവസം ഊണും ഉറക്കവും ഒഴിച്ച് കേരളത്തിന്റെ പ്രാര്‍ത്ഥനയോടെയുള്ള കാത്തിരിപ്പിന് നടുവിലേക്ക് ബാബുവിനെ എടുത്ത് കൊണ്ടുവന്ന് നിര്‍ത്തിയ സേനയ്ക്ക് നന്ദി പറയുകയാണ് ഏവരും. നീണ്ട 45 മണിക്കൂര്‍ ഒരു തുള്ളി വെള്ളമോ, അന്നമോ തൊടാതെ ജീവന്‍ പിടിച്ചു നിര്‍ത്തി പോരാടിയ ബാബു പ്രതീക്ഷയുടെ കരങ്ങള്‍ പിടിച്ചപ്പോള്‍ ഒരിക്കലും മറന്നു കൂടാത്ത ഒരു പേരുണ്ട്. രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ ബാല എന്ന ഉദ്യോഗസ്ഥന്‍.

ബാബുവിനെ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷപ്പെടുത്തണം എന്ന് ഇന്നലെ രാവിലെ തന്നെ സൈന്യത്തിന് നിര്‍ദേശം ലഭിച്ചിരുന്നു. ബാല എന്ന ഉദ്യോഗസ്ഥനായിരുന്നു ദൗത്യം ഏറ്റെടുത്ത് മുന്നിട്ടിറങ്ങിയത്. ചെങ്കുത്തായ മലനിരകളിലൂടെ അതീവ ശ്രദ്ധയോടെ ബാല നീങ്ങിയിറങ്ങി. നേരത്തെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും കാറ്റിന്റെ ഗതി കാരണം പരാജയപ്പെടുകയായിരുന്നു.

അതേസമയം അപകടം നിറഞ്ഞ ചെങ്കുത്തായ മലനിരയിലേക്ക് ബാല ഇറങ്ങുമ്പോള്‍ ദൗത്യം എത്രത്തോളം വിജയമാവുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഹെലികോപ്റ്ററില്‍ ലിഫ്റ്റ് ചെയ്യാനാവില്ലെന്ന് ബോധ്യമായതോടെയാണ് ബാലയുടെ കൈകളിലേക്ക് ദൗത്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എത്തിയത്.

പര്‍വതാരോഹണത്തില്‍ വിദഗ്ദ്ധരായ കരസേനയുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. കരസേന ഉദ്യോഗസ്ഥന്‍ ബാല അടുത്തെത്തുന്നതിന് മുന്‍പ് തന്നെ ബാബുവിന് ദൗത്യ സംഘം വെള്ളമെത്തിച്ചിരുന്നു. ബാല എത്തുമ്പോള്‍ എഴുന്നേറ്റ് നിന്ന ബാബു രണ്ട് പടി മുകളിലേക്ക് കയറി, ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഗുണകരമാവുകയും ചെയ്തു. ആരോഗ്യം മോശാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായതോടെയാണ് ദൗത്യം നേരത്തെയാക്കാന്‍ തീരുമാനിച്ചിരുന്നത്.

ഡ്രോണ്‍ ഉപയോഗിച്ച് ബാബു ഇരിക്കുന്ന സ്ഥലത്തെക്കുറിച്ച് വളരെ കൃത്യമായ ധാരണയുണ്ടാക്കാന്‍ നേരത്തെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. സൈന്യം കയ്യടിച്ചാണ് ബാബുവിനെ മുകളിലേക്ക് കയറ്റിയത്. മലയുടെ മുകളിലേക്ക് കയറുമ്പോള്‍ ബാബു അമാനുഷികമായ കരുത്ത് കാണിച്ചിരുന്നുവെന്നും പറയുന്നു.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

29 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

54 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago