മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് ബാല.നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.അമൃതയും ബാലയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയിരുന്നു.സഹോദരി അഭിരാമിക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് അമൃത രൂപീകരിച്ചു.ജീവിതത്തിലെ പ്രധാന വിഷയങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവെക്കാറുണ്ട്. അമൃതയുമായുള്ള ബന്ധത്തിൽ ഒരു പെൺകുട്ടിയുമുണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമൃതക്കൊപ്പമാണ്.
ഇപ്പോൾ ബാല പറഞ്ഞ കുറച്ചുവാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തുമ്പോൾ നമ്മളുടെ മക്കളെക്കൂടി ഓർക്കുക എന്നാണ് ബാല പറഞ്ഞത്.
‘ഒരു മരണ വീട്ടിൽ പോകുമ്പോൾ, അവിടെ എന്താണ് ചുറ്റുപാട്, മറ്റുള്ളവരുടെ മാനസിക നില, ഇതെല്ലാം നോക്കിയല്ലേ നമ്മൾ പോകാറുള്ളൂ. അല്ലാതെ കോട്ടും സൂട്ടും ധരിച്ചു ആരെങ്കിലും പോകുമോ? അതുപോലെ ചിലർ മീഡിയയിൽ കയറി നിന്ന് ഞാൻ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരുകാര്യം കൂടി ഓർക്കണം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്. നമ്മുടെ കുട്ടികൾ മാത്രമല്ല, പുറത്തിരിക്കുന്ന അയൽക്കാരും സുഹൃത്തുക്കളും എല്ലാം നമ്മളെ ശ്രദ്ധിക്കും’ എന്നാണ് ബാല പറഞ്ഞത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ…
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…
തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില് സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്ഗ്രസ്. ചെമ്പഴന്തി സഹകരണ…