entertainment

അമൃതയുമായി കാണാൻ പാടില്ലാത്തത് കണ്ണുകൊണ്ട് കണ്ടു, കുടുംബം, കുട്ടികൾ എന്നിവയ്ക്ക് ഞാൻ ഇംപോർട്ടൻസ് കൊടുത്തു, ബാല

അമൃതയെ കുറിച്ചും ​ഗോപി സുന്ദറിനെ കുറിച്ചും ബാല ഏറ്റവും പുതിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുന്നു. അമൃതയുമായി വേർപിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്താണ് കാരണമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബാല അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ.

താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തിൽ ആയിരിക്കുമ്പോഴോ സംസാരിക്കാൻ പാടില്ല.’

‘എന്നാലും ഞാൻ പറയാം കാണാൻ പാടില്ലാത്ത കാഴ്ച ഞാൻ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികൾ എന്നിവയ്ക്കൊക്കെ ഞാൻ ഭയങ്കര ഇംപോർട്ടൻസ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല.’

‘ഇനി എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അന്ന് ഞാൻ തളർന്നുപോയി. എല്ലാം തകർന്നു ഒരു സെക്കന്റിൽ. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്കേപ്പാവില്ല. രണ്ടുപേരല്ല മൂന്നുപേര്. ആണ്കുഞ്ഞായിരുന്നു എങ്കിൽ എല്ലാം ഞാൻ തുറന്നു പറഞ്ഞേനെ. പക്ഷെ പെൺകുഞ്ഞാണ് അതുകൊണ്ട് പറയാൻ ലിമിറ്റേഷൻസ് ഉണ്ടായി. അവളുടെ നല്ല ഭാവി, അവൾക്ക് നല്ലൊരു വിവാഹം കഴിക്കാനുള്ള ഭാവി ഒക്കെയും നഷ്ടമാകും. അതോർത്തുമാത്രമാണ് ഇതുവരെയും ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്, ഇപ്പോഴും എല്ലാം തുറന്നുപറയാത്തതും.

എന്റെ പാസ്റ്റ് ഒന്നും അവളെ ബാധിക്കില്ല. അവളുടെ മുൻപിൽ ഞാൻ ഒരു സാധാരണ അച്ഛൻ അല്ലെ. ജീവനെ ദൈവം തന്നില്ലേ, അപ്പോൾ ബാക്കി നോക്കാം. ഞാൻ ആണ് അവളുടെ പേരന്റ്. ഒരു മകൾ അച്ഛനെ സ്‌നേഹിക്കുമ്പോൾ, ഒരു അച്ഛൻ മകളെ സ്‌നേഹിക്കുമ്പോൾ അതിനു എതിരെ നിന്നാൽ അത് സാത്താൻ താനേ. അവരുടെ സ്നേഹത്തെ പിരിക്കുന്നവൻ ആരായാലും സാത്താൻ താനേ.

നിയമം നല്ലവന് ഇല്ല, കെട്ടവന് വേണ്ടി ഉള്ളതാണ്. അത് എന്റെ അനുഭവം കൊണ്ട് ഞാൻ പഠിച്ചതാണ്. എന്റെ മനസാക്ഷിയുടെ കോടതിയിൽ ഞാൻ നേരത്തെ ജയിച്ചു. അവിടെ ജഡ്ജി ദൈവം തന്നെയാണ്. നിയമപരമായിട്ട് എനിക്ക് വിട്ടുകൊടുക്കേണ്ടി വന്നു. അല്ലാതെ ഞാൻ തോറ്റിട്ടില്ല. അവസാനം പാപ്പു എന്നോട് ഒരു വാക്ക് ചോദിച്ചു. ആ വാക്ക് ഞാൻ അവൾക്ക് കൊടുത്തുപോയി

Karma News Network

Recent Posts

അസാധ്യ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയന്‍ പിള്ള രാജു

‌ മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്‍…

6 mins ago

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ; 16 മാസത്തിനിടെ 1018 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…

8 mins ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

44 mins ago

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58)…

47 mins ago

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

1 hour ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

1 hour ago