topnews

ബാലഭാസ്കർ എങ്ങനെ കൊല്ലപ്പെട്ടു, സംവിധായകൻ വിജി തമ്പിയും സംഘവും പറയും

ലോക പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്‌കർ എങ്ങിനെ കൊല്ലപ്പെട്ടു, തെളിവുകളും ഉത്തരങ്ങളും നിരത്തി സ്വകാര്യ ഡിക്റ്ററ്റീവ് സിനിമ സംവിധായകൻ വിജി തമ്പിയുടെ നേതൃത്വത്തിൽ വരുന്നു. മലയാളത്തിന്റെ ഹിറ്റ് മേക്കർ വിജി തമ്പിയാണ് സിബിഐ കോർട്ട് എന്ന സിനിമയുടെ സംവിധാനം. ഏറെകാലത്തിനു ശേഷമാണ്‌ വിജി തമ്പി ഒരു മുഴുനീള ക്രൈം ത്രില്ലർ ചിത്രവുമായി ഏറെ സസ്പെൻസുകളോട് എത്തുന്നത്. മാത്രമല്ല അന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും കണ്ടെത്താനാവാത്ത ബാലഭാസ്കറുടെ കൊലപാതകത്തിന്റെ നിഗൂഢതകളും ഉത്തരങ്ങളും സിനിമ പറയും. ഇതാദ്യമായാണ്‌ ഒരാൾ കൊല്ലപ്പെട്ട കേസിൽ അന്വേഷണ ഏജൻസിയായ സി ബി ഐക്ക് സമാന്തിരമായി ഒരു അന്വേഷണാത്മക സിനിമ ഇറങ്ങുന്നത്. കഥ, തിരക്കഥ ഒരുക്കുന്നത് അരുൺ വെള്ളിനക്ഷത്രവും വിഷ്ണു വലിയവിളയും ചേർന്നാണ്.

തൃശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആരാണ് പിന്തുടർന്നു വന്ന് കൊല്ലപ്പെടുത്തിയത്. പള്ളിപ്പുറത്ത് പുലർച്ചെ നടന്ന സംഭവങ്ങൾ എന്തൊക്കെ? ബാലുവിന്റെ അപകട മരണത്തിന്റെ ദുരൂഹതകൾ ചുരുളഴിക്കുന്ന സിനിമയാണ്‌ ഇതെന്ന് സിനിമയിൽ വേഷമിടുന്ന കലാ ഭവൻ സോബി പറഞ്ഞു.ഇതാദ്യമായാണ്‌ കുറ്റാന്വേഷണ ഏജൻസികൾക്ക് സമാനമായി ഒരു തെളിയപ്പെടാത്ത കേസിൽ അന്വേഷണാത്മക സിമിന ഇറങ്ങുന്നത്.കഥ കേട്ട ബാലുവിന്റെ പിതാവ് ഉണ്ണിയും അമ്മ ശാന്തകുമാരിയും പൂർണ തൃപ്തി രേഖപ്പെടുത്തി. കഥ പൂർണ്ണമായും ബാലുവിന്റെ മാതാപിതാക്കളേ വായിച്ച് ക്ളേപ്പിച്ച് അനുമതിയും വാങ്ങി.

പൊലീസിൽ നിന്നും സിബിഐയിൽ നിന്നും തന്റെ മകന് നീതി ലഭിച്ചില്ലെന്നും തങ്ങളുടെ ഭാഗം കേട്ട അന്വേഷണ ഉദ്യോഗസ്ഥർ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളെഴുതിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും ഉണ്ണിയും ശാന്തകുമാരിയും പറഞ്ഞു. സിനിമയിലൂടെയെങ്കിലും മകന്റെ മരണത്തിലെ ദുരൂഹത പുറത്തു വരട്ടെയെന്നും ഇതിന് എല്ലാവിധ പിന്തുണയും ഉണ്ടെന്നും കലാഭവൻ സോബിയോട് ബാലുവിന്റെ മാതാപിതാക്കൾ അറിയിച്ചു.കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ബാലുവിന്റെ മരണത്തിൽ കലാശിച്ചത്. പള്ളിപ്പുറത്ത് ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായതിന്റെ ദൃക്‌സാക്ഷിയാണ് താൻ എന്ന് സിനിമയിൽ വേഷം ചെയ്യുന്ന കലാഭവൻ സോബി പറയുന്നു.കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Karma News Network

Recent Posts

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

18 mins ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

54 mins ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

1 hour ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

1 hour ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

2 hours ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

2 hours ago