kerala

ബാലഭാസ്കറിന്റേത് അപകട മരണം, തുടരന്വേഷണ ഹർജി കോടതി തള്ളി.

തിരുവനന്തപുരം. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം ഉണ്ടാവില്ല. തുടരന്വേഷണം വേണമെന്ന പിതാവ് ഉണ്ണിയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന് സിബിഐ കണ്ടെത്തല്‍ കോടതി അംഗീകരിക്കുക യാണ് ഉണ്ടായത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി മാധ്യമങ്ങളോട് തുടർന്ന് പറയുകയുണ്ടായി.

കേസിലെ ഏക പ്രതി ഡ്രൈവര്‍ അര്‍ജുനോട് ഒക്ടോബര്‍ ഒന്നിനു ഹാജരാകാന്‍ കോടതി ജഡ്ജി ആര്‍ രേഖ നിര്‍ദേശിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം തള്ളി, തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കലാഭവന്‍ സോബിയും സിജെഎം കോടതിയില്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്.

ബാലഭാസ്‌ക്കറിന്റേത് അപകടമരണമെന്ന് സിബിഐയും ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. എന്നാല്‍ അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്‌കറിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. നിര്‍ണായക സാക്ഷികളെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന വാദം.

അതേസമയം, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയതെന്നാണ് സിബിഐ പറയുന്നത്. സിബിഐ സമര്‍പ്പിച്ച രേഖകള്‍ വിശദമായി പഠിക്കാന്‍ സമയം വേണമെന്ന് പറഞ്ഞാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നത്.

കേസിലെ ഏക പ്രതി അര്‍ജുന്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐയുടെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കിടെ 2019 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപം വെച്ച് വാഹനാപകടത്തില്‍ ബാലഭാസ്‌ക്കറും മകളും മരണപ്പെടുന്നത്.

Karma News Network

Recent Posts

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

16 mins ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

22 mins ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

43 mins ago

കുറ്റവാളികളെ കയറൂരി വിടുന്ന നിയമ വ്യവസ്ഥ ഈ നാട്ടിലെ ഉള്ളു, കേളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതിയായി- ഡോ. അനുജ ജോസഫ്

ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…

49 mins ago

വിദേശജോലി വാ​ഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…

56 mins ago

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം, ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസ്

കൊച്ചി : ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവം, യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി…

1 hour ago