entertainment

ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചു, തന്റെ പ്രണയത്തെ പറ്റി ബാലചന്ദ്ര മേനോൻ

അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ച് റെക്കോർഡ് നേടിയ മലയാളികളുടെ പ്രിയ താരമാണ് ബാലചന്ദ്രമേനോൻ. തന്റെ പുതിയ വീഡിയോയിലൂടെ ജീവിതത്തിലെ ഒരേയൊരു പ്രണയത്തെക്കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താരം.

ബാലചന്ദ്ര മേനോൻ പറഞ്ഞിരിക്കുന്നത് ഇങ്ങനെ. ‘ജീവിതത്തില്‍ എങ്ങനെയാണ് പ്രണയം ഉണ്ടായതെന്നാണ് ഞാന്‍ പറയുന്നത്. ലവ് സ്റ്റോറി പറയുകയാണെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയായിരിക്കും പറയുന്നതെന്ന് ഭാര്യയ്ക്ക് ആശങ്കയുണ്ടായി രുന്നു. പ്രണയഗാനങ്ങളും സിനിമകളുമൊക്കെ കുറേ കണ്ട് മനസില്‍ പതിഞ്ഞിട്ടുള്ളതാണ്. റിയല്‍ ലവ് എന്താണെന്ന് ആര്‍ക്കും ഡിഫൈന്‍ ചെയ്യാന്‍ പറ്റുന്നതല്ലല്ലോ. ദിവ്യമായ ഒരു വികാരമാണ് പ്രണയം എന്നെനിക്ക് അറിയാം. ഒരു പ്രേമം സഫലമാവാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നുണ്ടെങ്കില്‍ അതെത്ര ദിവ്യമായ വികാരമാണ് എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട് – ബാലചന്ദ്ര മേനോൻ പറഞ്ഞു.

ഒരാള്‍ മറ്റൊരാളെ ഇഷ്ടപ്പെടുന്നതിന് കാരണങ്ങളൊന്നുമില്ല. ലവ് ഈസ് ബ്ലൈന്‍ഡ് എന്ന് പറയാറില്ലേ. പ്രണയത്തിനങ്ങനെ ലോജിക് ഇല്ല. പ്രണയത്തെക്കുറിച്ച്‌ സംസാരിക്കാനായി ആലോചിച്ചപ്പോഴേ ഇത്രയും കാര്യങ്ങള്‍ മനസിലേക്ക് വന്നിരുന്നു. – ബാലചന്ദ്ര മേനോൻ പറഞ്ഞു.

‘കല്യാണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. കല്യാണം കഴിച്ചാല്‍ കുട്ടിയുണ്ടാവും. അവരുടെ കാര്യങ്ങളൊക്കെ നോക്കണം, നമുക്ക് ഇതിനൊന്നും സമയമില്ലെന്ന നിലപാടിലായിരുന്നു ഞാന്‍. സ്വസ്ഥമായുള്ള ജീവിതത്തിന് വിവാഹം തടസമാണെന്നായിരുന്നു അപ്പോഴുണ്ടായിരുന്ന ധാരണ. ഒരിക്കലും പ്രതീക്ഷിക്കാ ത്തൊരു സമയത്താണ് എന്റെ ജീവിതത്തിലൊരു പ്രണയം സംഭവിക്കുന്നത്. അത് വിവാഹത്തിലേക്ക് എത്തി. ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിക്കുകയായിരുന്നു ഞാൻ’- ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

19 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

19 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

58 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

59 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago