entertainment

പ്രേം നസീര്‍ കുടിച്ചതിന്‍റെ ബാക്കി കാപ്പി ഷീലയ്ക്ക് കൊടുത്തു, ഞാന്‍ അയ്യേ എന്ന് പറഞ്ഞു: ബാലചന്ദ്ര മേനോന്‍

ലോക്ക് ഡൗൺ കാലത്ത് സിനിമയും, കലയും എല്ലാം മുടങ്ങിയപ്പോൾ പഴയ കാല സിനിമാ വിശേഷങ്ങൾ കുത്തി പൊക്കൽ തുടരുന്നു. മലയാള സിനിമ രം​ഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി. ഫാസിൽ, പത്മരാജൻ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന – ഏപ്രിൽ 18, പാർ‍വതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു – മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർ‍ത്തിക – മണിച്ചെപ്പ് തുറന്നപ്പോൾ , ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. പ്രേം നസീറിനെ കാണാൻ പോയ അനുഭവം വെളിപ്പെടുത്തുകയാണ് ബാല ചന്ദ്ര മേനോൻ.

1967-ല്‍ പുറത്തിറങ്ങിയ ‘വിവാഹം സ്വര്‍ഗത്തില്‍’ എന്ന സിനിമയുടെ ലൊക്കേഷന്‍ വര്‍ക്കലയായിരുന്നു. ഞാനും എന്റെ സുഹൃത്ത് ഗോപിയും കൂടി പ്രേം നസീറിനെ കാണാന്‍ ഷൂട്ടിംഗ് സ്ഥലത്ത് പോയി. അവിടെ വലിയ ജനത്തിരക്കായിരുന്നു, ഞങ്ങള്‍ അതിന്റെ ഇടയിലൂടെ വലിഞ്ഞു കയറി നസീര്‍ സാറിനും ഷീലയ്ക്കും മുന്‍പിലെത്തി. ഞാനപ്പോള്‍ അവിടെ കാണുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. നസീര്‍ സാര്‍ കോഫീ കുടിച്ചു കൊണ്ടിരിക്കുകയാണ് കുറച്ചു കഴിഞ്ഞു ആ കുടിച്ചതിന്റെ ബാക്കി ഷീലയ്ക്ക് കൈമാറി, നസീര്‍ സാര്‍ കുടിച്ചതിന്റെ ബാക്കി ഷീല കുടിച്ചപ്പോള്‍ ഞാന്‍ അയ്യേ എന്ന് പറഞ്ഞു. നസീര്‍ സാര്‍ അത് കണ്ടു എന്നെ അടുത്തേക്ക് വിളിച്ചു.

എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഞാന്‍ അതിന്റെ സംവിധായകന്‍ എവിടെ? എന്ന് അന്വേഷിച്ചു, ഈ സിനിമയുടെ സംവിധായകനെ എനിക്ക് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നസീര്‍ സാര്‍ ആവേശത്തോടെ സംവിധായകനോട് പറഞ്ഞു ‘ദാ നിങ്ങളെ തേടി ഒരു ആരാധകന്‍ വന്നിരിക്കുന്നുവെന്ന്’. സംവിധായകന്‍ എന്റെ അടുത്തെത്തി അദ്ദേഹത്തിന്റെ തലയിലെ തൊപ്പി എന്റെ തലയിലേക്ക് വച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ മുഴുവന്‍ കയ്യടിച്ചു. ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അത് .ഞാനത് എന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ബാലചന്ദ്ര മേനോന്‍ പറയുന്നു.

Karma News Network

Recent Posts

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

4 mins ago

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

22 mins ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

34 mins ago

ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയിട്ടും വിവാഹത്തിന് തയ്യാറായില്ല, യുവാവിന്റെ വീടും ബൈക്കും കത്തിച്ച് യുവതി

പത്തനംതിട്ട : ഭാര്യയുമായി ബന്ധം വേർപെടുത്തിയിട്ടുംട്ടും തന്നെ വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ.…

57 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

10 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

10 hours ago