നടിയെ ആക്രമിച്ച് പീഡനത്തിനിരയാക്കുന്ന ഒറിജിനൽ ദൃശ്യങ്ങളിലെ ശബ്ദത്തിന് വ്യക്തത കുറവായതിനാൽ ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി 20 ഇരട്ടി ശബ്ദം വർദ്ധിപ്പിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ആരംഭിച്ചു.
പൾസർസുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ഒറിജിനൽ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാൽ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയിൽ കൊണ്ടുപോയി യഥാർത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വർദ്ധിപ്പിച്ചു. തുടർന്നാണ് ദൃശ്യങ്ങൾ കണ്ടതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു.
പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങൾ കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങൾ കാണാൻ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമർഷം തോന്നിയിരുന്നു. ഇതേ തുടർന്നാണ് ടാബിൽ ഇതിന്റെ ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദം പകർത്തിയതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകർപ്പ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…