mainstories

ബാൾട്ടിമോർ പാലം തകർന്ന സംഭവം, ആവശ്യമായ സഹായങ്ങൾ കൈമാറുമെന്ന് ഇന്ത്യൻ എംബസി, കാണാതായവർക്കായി തിരച്ചിൽ

വാഷിംഗ്ടൺ : ബാൾട്ടിമോർ പാലം ചരക്ക് കപ്പലിടിച്ച് തകർന്ന സംഭവത്തിൽ നടുക്കം അറിയിച്ച് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി. അവിചാരിതമായ അപകടമെന്നാണ് എംബസിയുടെ കുറിപ്പിൽ പറയുന്നത്. ആവശ്യമായ സഹായങ്ങൾ കൈമാറുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. നിയന്ത്രണം വിട്ട ഉടൻ തന്നെ കപ്പലിൽനിന്ന് ജീവനക്കാർ മുന്നറിയിപ്പ് സിഗ്നൽ നൽകിയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

മുന്നറിയിപ്പിനു പിന്നാലെ പാലത്തിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കാനായത് അപകടത്തിന്റെ ആഘാതം കുറക്കാൻ ഇടയാക്കി. അപകടത്തിൽ ആറ് പേരെ കാണാതായിട്ടുണ്ട്. 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജാണ് തകർന്നത്. ബാൾട്ടിമോർ തുറമുഖത്ത് നിന്നും കൊളംബോയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ”ഡാലി” എന്ന ചരക്കുകപ്പൽ അപകടത്തിൽ പെടുന്നത്. സംഭവത്തിന് പിന്നാലെ തുറമുഖം താത്കാലികമായി അടച്ചു. തുറമുഖത്തേക്ക് കപ്പലുകൾ എത്തുന്നത് ഉൾപ്പെടെ തടഞ്ഞിട്ടുണ്ട്.

”ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ ബ്രിഡ്ജിലുണ്ടായ അവിചാരിതവും ദൗർഭാഗ്യകരവുമായ അപകടത്തിൽ പരിക്കേറ്റവരെ അനുശോചനം അറിയിക്കുകയാണ്. ഈ സംഭവം ഏതെങ്കിലും ഇന്ത്യൻ പൗരനെ ബാധിക്കുകയോ സഹായം ആവശ്യമായി വരികയാണെങ്കിൽ ഇന്ത്യൻ എംബസിയുടെ ഹോട്ട്‌ലൈൻ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്. കപ്പലിലെ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും” എംബസി അറിയിച്ചു.

ബാൾട്ടിമോർ വിട്ട് അരമണിക്കൂറിനുള്ളിലാണ് കപ്പൽ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിക്കുന്നത്. ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് സിനെർജി സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ കപ്പൽ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റതായി വിവരമില്ല. അപകടത്തിൽ കപ്പലിന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു.

karma News Network

Recent Posts

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

11 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

39 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

1 hour ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

3 hours ago