entertainment

കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ട് തുറന്ന് പറഞ്ഞ് ബാലു വർ​ഗീസ്

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനായകന്മാരിൽ ഒരാളാണ് ബാലു വർഗീസ്. കഴിഞ്ഞ വർഷമായിരുന്നു ബാലുവും നടി എലീന വർഗീസും വിവാഹിതർ ആയത്. എലീന ഗർഭിണിയായ സന്തോഷം ബാലു നേരത്തെ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. ബേബി ഷവർ ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെയാണ് ആൺകുഞ്ഞ് ജനിച്ചത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഒപ്പം അഭിനയിച്ച ഒരു നടിയോട് പ്രണയം തോന്നിയിരുന്നു എന്ന് ബാലു പറഞ്ഞ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. കൂടെ അഭിനയിച്ച നടിയോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഉണ്ട് എന്ന് ഉടൻ തന്നെ ബാലു പറയുകയും ചെയ്തു. അവളാണ് ഇപ്പോൾ എന്റെ ഭാര്യ എന്നും താരം കൂട്ടിച്ചേർത്തു. ആരുടെയെങ്കിലും ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്റെ ഭാര്യയുടെ ടൂത്ത് ബ്രഷ് അറിയാതെ ഉപയോഗിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 2ന് ആയിരുന്നു ബാലുവിന്റെയും എലീനയുടെയും വിവാഹം. ലാൽജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു വർഗീസിന്‌റെ സിനിമാ അരങ്ങേറ്റം. തുടർന്ന് മാണിക്ക്യകല്ല്, ഹണിബീ, കിംഗ് ലയർ പോലുളള ചിത്രങ്ങൾ നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു നായകനായത്.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

3 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

4 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

18 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

21 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

50 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

58 mins ago