entertainment

എലീന ഗര്‍ഭിണിയായിരുന്നു, രാത്രി മുഴുവന്‍ നഗരങ്ങളിലൂടെ നടന്നു, തുറന്ന് പറഞ്ഞ് ബാലു വര്‍ഗീസ്

മലയാള യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ് ബാലു വര്‍ഗീസ്. നടിയും മോഡലുമായ എലീന കാതറിന്‍ എമോണിനെയാണ് ബാലു വിവാഹം ചെയ്തിരിക്കുന്നത്. സിനിമ കഴിഞ്ഞാല്‍ ബാലുവിന് പ്രിയം യാത്രകളോടാണ്. സമയം കിട്ടുമ്പോഴൊക്കെ അലീനയ്‌ക്കൊപ്പവും മറ്റ് സുഹൃത്തുക്കള്‍ക്ക് ഒപ്പവും നിരവധി യാത്രകള്‍ താരം നടത്തികഴിഞ്ഞു. വിദേശ രാജ്യങ്ങളിലേത്ത് നടത്തിയ യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ചും പുതിയ സിനിമയുടെ വിശേഷങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ബാലു വര്‍?ഗീസ് ഇപ്പോള്‍. ഭാര്യ എലീന ?ഗര്‍ഭിണിയായിരുന്നപ്പോള്‍ ദുബായ് സന്ദര്‍ശിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും ബാലു വര്‍ഗീസ് വെളിപ്പെടുത്തി.

‘യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ ഏറ്റവും വെറുക്കുന്ന രണ്ട് വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. എന്നെക്കാള്‍ കൂടുതല്‍ ട്രിപ്പുകള്‍ മിസ് ചെയ്യുന്നത് എലീനയ്ക്ക് തന്നെയാണ്. എലീന ഗര്‍ഭിണിയായിരുന്ന സമയത്തും ഞങ്ങള്‍ കേരളത്തില്‍ത്തന്നെ യാത്രകള്‍ നടത്തിയിരുന്നു. അന്ന് കോവിഡ് നിയന്ത്രണങ്ങള്‍ നാട്ടില്‍ കുറവായിരുന്നു. സമയം കിട്ടുമ്‌ബോഴൊക്കെ ഞങ്ങള്‍ വണ്ടിയെടുത്ത് ചെറുയാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ഡിസംബറിലെ ദുബായ് യാത്ര മറക്കാനാവില്ല. ഞാനും എലീനയും ഗണപതിയും കൂടിയാണ് പോയത്. ഷൂട്ടിങ് ആവശ്യത്തിനുള്ള യാത്രയായിരുന്നു അത്. ന്യൂ ഇയര്‍ ആഘോഷം അവിടെയായിരുന്നു. അതൊരു കിടിലന്‍ യാത്രയായിരുന്നു. ദുബായിലെ മിക്ക പ്രധാന കാഴ്ചകളും അന്ന് ഞങ്ങള്‍ കണ്ടു. എലീന അന്ന് ഗര്‍ഭിണിയായിരുന്നു. ദുബായ് ആരെയും ആകര്‍ഷിക്കുന്ന നാടാണ്. മുമ്പും അവിടെ പോയിട്ടുണ്ടെങ്കിലും ഓരോ തവണ പോകുമ്‌ബോഴും വല്ലാത്തൊരു ഫീലാണ് അവിടം സമ്മാനിക്കുന്നത്. രാത്രിയില്‍ വേറൊരു ഭാവമാണ് നഗരത്തിന്. ഞങ്ങള്‍ രാത്രി മുഴുവന്‍ നഗരത്തിരക്കുകളിലൂടെ നടന്നു’ ബാലു പറയുന്നു.

‘അമേരിക്ക ബസില്‍ ചുറ്റികറങ്ങി കാണാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും ബാലു പറയുന്നു. വിദേശരാജ്യം കാണണമെന്ന ആഗ്രഹവുമായിരിക്കുമ്‌ബോള്‍ ഒരിക്കല്‍ സ്റ്റേജ് ഷോയ്ക്ക് അവസരം ലഭിച്ചു. അമേരിക്ക കാണാം എന്ന ഒറ്റക്കാര്യത്തിന്റെ പുറത്താണ് ഞാന്‍ അന്ന് സ്റ്റേജ് ഷോയുടെ ഭാഗമായി പോയത്. സാധാരണ സംഘാടകര്‍ അറേഞ്ച് ചെയ്ത് തരുന്ന വാഹനങ്ങളിലാണ് പോകുന്നത്. അന്ന് ഞങ്ങള്‍ക്ക് ബസ് ആയിരുന്നു അവര്‍ ഏര്‍പ്പാടാക്കിയത്. അമേരിക്കയില്‍ അങ്ങോട്ടുമിങ്ങോട്ടും ബസില്‍ യാത്ര ചെയ്യാന്‍ കിട്ടിയ അവസരം മറക്കാനാവില്ല. കാഴ്ചകള്‍ കണ്ട് അങ്ങനെ ഇരിക്കാം. നമ്മള്‍ വിമാനത്തിലും മറ്റും യാത്ര ചെയ്യുമ്‌ബോള്‍ കാണാന്‍ പറ്റാത്തത്ര കാഴ്ചകള്‍ ആ ബസ് യാത്രയില്‍ കണ്ടു തീര്‍ക്കാം’. കഴിയുന്നത്ര യാത്രകള്‍ നടത്തുക എന്നത് വലിയ ആഗ്രഹം, യൂറോപ്പ് ട്രിപ്പാണ് തങ്ങളുടെ അടുത്ത സ്വപ്നം. എല്ലാമൊന്ന് ശാന്തമായിട്ട് മകനൊപ്പം ഒരു യുറോപ്പ് ട്രിപ്പിനുള്ള പ്ലാനിങ്ങിലാണ്.-ബാലു പറഞ്ഞു.

Karma News Network

Recent Posts

റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊട്ടാരക്കര കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പ്രദേശവാസികളാണ് മൃതദേ​ഹം…

6 mins ago

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, സർക്കുലറിന് സ്റ്റേ ഇല്ല, മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ​സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‌ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന…

23 mins ago

മകൾ ഗർഭിണിയെന്ന് അറിഞ്ഞില്ല, പ്രസവിച്ച ഉടൻ കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഇല്ലാതാക്കി

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…

31 mins ago

നാട്ടിലേക്ക് തിരിച്ചത് ബേബി ഷവറിൽ പങ്കെടുക്കാൻ, ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ​ഗർഭിണി മരിച്ചു

ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…

47 mins ago

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…

1 hour ago

കൊച്ചിയിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്, അറസ്റ്റ് ഉടൻ?

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…

1 hour ago