national

ബഹിരാകാശ പര്യടനത്തിന് ഒരുങ്ങി ബാൽ വീറിലെ നടൻ ദേവ് ജോഷിയും സന്തോഷ് ജോർജ്ജ് കുളങ്ങരയും

കേരളത്തിലെ സംരംഭകനായ സന്തോഷ് ജോർജ്ജ് കുളങ്ങരയും കുട്ടികളുടെ ടെലിവിഷൻ പരമ്പരയായ ബാൽ വീറിലെ നടൻ ദേവ് ജോഷിയും ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ പൗരനായ രാകേഷ് ശർമ്മയുടെ പാത പിന്തുടരാനൊരുങ്ങുകയാണ് ഇരുവരും. ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിന് മുമ്പ് തന്നെ ഇരുവരും ബഹിരാകാശ പര്യടനം നടത്തിയേക്കും.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം പുരോഗമിച്ചുകൊണ്ടരിക്കുകയാണ്. ഇതിന്റെ ഭാഗമായ നാല് ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകി വരികയാണ്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് വികസിപ്പിച്ച സ്‌പേസ്‌ക്രാഫ്റ്റ് സ്റ്റാർഷിപ്പിലാകും ആറ് ദിവസം ജോഷി ഭ്രമണപഥത്തിൽ സഞ്ചരിക്കുക. എന്നാൽ സന്തോഷ് ജോർജ് കുളങ്ങരയുടെ പക്കലുള്ളത് റിച്ചാർഡ് ബ്രാൻഡിന്റെ വിർജിൻ അറ്റ്‌ലാന്റിക് എന്ന കപ്പലിൽ നിന്നും ബഹിരാകാശത്തേക്ക് പറക്കുന്നതിനുള്ള ടിക്കറ്റാണ്.

ഇത് അദ്ദേഹത്തെ ആദ്യ ബഹിരാകാശ സഞ്ചാരികളിൽ ഒരാളാക്കി മാറ്റും.ഏപ്രിൽ 20-ന് നടത്തിയ പരീക്ഷണ പറക്കൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് സ്‌പേസ് എക്‌സ് അതിന്റെ സ്റ്റാർഷിപ്പ് സൂപ്പർഹെവി വാഹനത്തിന്റെ പുതിയ പതിപ്പായ ബൂസ്റ്റർ-9 ഇക്കഴിഞ്ഞ ജൂലൈ 20-ന് പുറത്തിറക്കി. സൗത്ത് ടെക്‌സസിലെ സ്റ്റാർബേസ് ഫെസിലിറ്റി ലോഞ്ച്പാഡിലാണ് പുറത്തിറക്കിയത്. ജൂലൈ 17-ന് വിർജിൻ ഗാലക്റ്റിക് ആദ്യ മൂന്ന് യാത്രികരുടെ പട്ടിക പുറത്തിറക്കിയതിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ പേരും ഉൾപ്പെട്ടിരിക്കുന്നു. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ആദ്യ സ്വകാര്യ ബഹിരാകാശ യാത്രിക ദൗത്യത്തിന്റെ ഭാഗമായിരിക്കും മൂവർ സംഘം.

karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

7 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

9 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago