topnews

പള്ളികളില്‍ കുമ്പസാരം നിരോധിക്കണം; സുപ്രിംകോടതിയില്‍ ഹര്‍ജി

ക്രിസ്ത്യന്‍ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കപ്പെടുകയാണ്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതന്‍ മറ്റാരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇപ്പോള്‍ ഇത് ലംഘിക്കപ്പെടുന്നു, കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ പുരോഹിതരില്‍ പലരും കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാനും ചിലര്‍ കുമ്പസാര രഹസ്യങ്ങള്‍ മറയാക്കുന്നു. തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് മലങ്കര സഭയിലെ രണ്ട് വിശ്വാസികള്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Karma News Editorial

Recent Posts

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

21 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

31 mins ago

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ, രക്ഷകനായി കോസ്റ്റ

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍…

60 mins ago

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി…

1 hour ago

ഏകീകൃത കുർബാന തർക്കം, നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ. സിനഡ് തീരുമാനങ്ങൾ അംഗീകരിക്കാത്തവർക്കെതിരെ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ…

2 hours ago

രണ്ടുദിവസം മഴ തകർത്ത് പെയ്യും; ചക്രവാതച്ചുഴിക്കൊപ്പം കേരള തീരത്ത് ന്യൂനമർദ്ദപാത്തിയും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്നും അഞ്ച്…

2 hours ago