ബാങ്ക് പരീക്ഷകള്‍ ഇനിമുതല്‍ പ്രാദേശിക ഭാഷകളിലും നടത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയില്‍നിന്നുള്ള എം പി ജി സി ചന്ദ്രശേഖര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ഉദ്യോഗാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷയിലും ചോദ്യങ്ങള്‍ നല്‍കണമെന്നായിരുന്നു ചന്ദ്രശേഖറിന്റെ ആവശ്യം. കന്നഡയിലാണ് ചന്ദ്രശേഖര്‍ ആവശ്യം ഉന്നയിച്ചത്. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനായ വെങ്കയ്യ നായിഡു ഇത് പരിഭാഷപ്പെടുത്തുകയായിരുന്നു.
തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ഈ ആവശ്യത്തെ പിന്താങ്ങി. അതേസമയം സഭയില്‍ മാതൃഭാഷയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ അക്കാര്യം നേരത്തേ അറിയിച്ചാല്‍ തത്സമയ തര്‍ജമയ്ക്ക് സൗകര്യം ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…