kerala

ഗവർണറെ ഭരണഘടന ‘പടിപ്പിക്കും , അക്ഷരം കൃത്യമായി എഴുതാനറിയാതെ അപഹാസ്യരായി എസ്എഫ്ഐ

പന്തളം: എസ് എഫ് ഐ ​ഗവർണർ പോരാട്ടം മുറുകുമ്പോൾ അക്ഷരം കൃത്യമായി എഴുതാനറിയാതെ അപഹാസ്യരായി പന്തളം എൻഎസ്എസ് കോളേജ് എസ്എഫ്ഐ പ്രവർത്തകർ . ഗവർണർ ആരീഫ് മുഹമ്മദ് ഖാനെതിരെ ക്യാമ്പസിൽ ഉടർന്ന ബാനറിലെ അക്ഷരതെറ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഗവർണറെ ഭരണഘടന ‘പടിപ്പിക്കും’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

ഗവർണറെ തെരുവിൽ തടയുമെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. അതിനെതിരെ കടുത്ത ഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. പോലീസ് സുരക്ഷ വേണ്ടെന്ന് നിർദ്ദേശിച്ച് ഗവർണർ കോഴിക്കോട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയിരുന്നു. തന്നെ തടയുന്നവർ തടയട്ടേയെന്നും തനിക്ക് പേടിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വൻ സ്വീകരണമാണ് മിഠായിതെരുവിൽ അദ്ദേഹത്തിന് ലഭിച്ചത്.

അതേസമയം, കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പോലീസ് തടഞ്ഞു. കരിങ്കൊടിയുമായി ചാടിവീണ വനിതാപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് ആര്‍ഷോ അടക്കം എത്തിയത്. പ്രവര്‍ത്തകരുടെ കൈയില്‍ കറുത്ത ബലൂണുകളും ഉണ്ടായിരുന്നു. ‘ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല’ എന്ന് എഴുതിയ ബാനര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ആര്‍ഷോ അടക്കം ധരിച്ച ടീ ഷര്‍ട്ടില്‍ ‘സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

4 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

10 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

36 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago