ബാര്‍ കോഴ കേസില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നല്ക്കുന്നുവെന്ന് ബിജു രമേശ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിഡിയിലെ വിവരങ്ങള്‍ പുറത്തുവിടുകയാണെങ്കില്‍ അത് വഴിത്തിരിവായി മാറുമെന്നും ബിജു രമേശ് പറഞ്ഞു. കള്ളസാക്ഷി ഇന്ന് വരെ പറഞ്ഞിട്ടില്ല. അതില്‍ ഉറപ്പ് നല്‍കുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കി.
ബാറുടമകളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് നല്‍കിയെന്നും കോടതി അത് പരിശോധിച്ചില്ലെന്നും ബിജു രമേശ് പറഞ്ഞു. സിഡി എഡിറ്റ് ചെയ്തതാണെന്ന് താന്‍ വ്യക്തമാക്കിയിരുന്നുവെന്നും ബിജു രമേശ്. വിജിലന്‍സ് കെ എം മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചു. മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത് പൂര്‍ണ വിവരം ഉള്ള സിഡി ആണ്. ആദ്യം വിജിലന്‍സിന് നല്കിയ സിഡിയാണ് കോടതിയില്‍ നല്‍കിയത്. സിഡി എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാക്കിയതാണ്. രമേശ് ചെന്നിത്തലയുടെ തന്ത്രമാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ബിജു രമേശ് ആരോപിച്ചു.
അതേസമയം ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. കൃത്രിമം കാട്ടിയ സിഡി കോടതിയില്‍ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്കി. കോടതിയില്‍ ഹാജരാക്കിയ സിഡിയില്‍ കൃത്രിമം കാണിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ് സിഡിയിലെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. നടപടിയെടുക്കാന്‍ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയുള്ള ഹര്‍ജിയിലാണ് വിധി.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…