സംസ്ഥാനത്തെ ബാറുകളുടെയും ബിയർ – വൈൻ പാർലറുകളുടെയും സമയക്രമത്തിൽ മാറ്റം. ഇനി മുതൽ ബാറുകൾ രാവിലെ ഒൻപത് മണിക്ക് തുറക്കാനാണ് പുതിയ തീരുമാനം. ബാറുകളുടെയും ബിയർ, വൈൻ പാർലറുകളുടെയും പ്രവൃത്തി സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴു മണി വരെയായിരിക്കും. നിലവിൽ 11 മുതൽ ഏഴു മണി വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്.
ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, മദ്യ വിതരണം പാഴ്സലായി മാത്രമേ ഉണ്ടാകൂ. കൊറോണ വ്യാപനം രൂക്ഷമായി തുടുന്നതിനിടെ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി ഉടൻ നൽകേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
ലോക്ക് ഡൗൺ പിൻവലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പൊലീസ് കാവലിൽ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം നൽകുന്നത്. എന്നാൽ വെയർ ഹൗസ് മാർജിൻ ബെവ്കോ വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബാറുകൾ വീണ്ടും അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും ബാറുകൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങി. വെയർഹൗസ് ചാർജ് 25 ശതമാനത്തിൽ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…