topnews

‘ഭാരത് ജോഡോ യാത്ര‘ ; രാജ്യ തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നെഹ്രു കുടുംബം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നൽകിയ കൊറോണ മുന്നറിയിപ്പുകളെ പാടെ അവഗണിച്ച് കോൺഗ്രസ്ന. ‘ഭാരത് ജോഡോ യാത്ര‘ രാജ്യതലസ്ഥാനത്ത് 23 കിലോമീറ്റർ പ്രദേശങ്ങളിലൂടെയാണ് ഇന്ന് കടന്ന് പോകുന്നത്. ഡൽഹിയിൽ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയും മകളും യാത്രയിൽ രാഹുലിനൊപ്പം ചേർന്നിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആഹ്വാനം തള്ളിക്കളഞ്ഞ് യാത്ര മുന്നോട്ട് പോകുന്നതിൽ വലിയ ജനരോഷമുണ്ട്.

രാഹുലിന്റെ അമ്മ സോണിയയും നടൻ കമൽ ഹാസനും ഉടൻ യാത്രയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്ന കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത് തുടങ്ങിയ നിർദേശങ്ങൾ കേന്ദ്ര സർക്കാർ നൽകിയിരുന്നുവെങ്കിലും ഇവയൊന്നും പരിഗണിക്കാതെയാണ് യാത്രയുടെ പോക്ക്.

അശ്രദ്ധയിലൂടെ ദുരന്തം വരുത്തി വെക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകളോടുള്ള കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദപരമായ പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ രംഗത്തെത്തി.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത നിരവധി പേർക്ക് കൊറോണ വൈറസ് ബാധയുണ്ടായതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ വ്യാപനം വീണ്ടും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. യാത്രയിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. വാക്സിൻ സ്വീകരിച്ചവരെ മാത്രമേ യാത്രയിൽ പങ്കെടുക്കാൻ അനുവദിക്കാവൂ എന്നും മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

4 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

4 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

4 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

5 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

5 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

6 hours ago