mainstories

ഭാരത് മണ്ഡപം G20 ഹാളിന്റെ ചിത്രങ്ങൾ പുറത്ത്, കാഴ്ചകൾ അതിമനോഹരം

ന്യൂഡൽഹി : ഭാരത് മണ്ഡപം G20 ഹാളിന്റെ ചിത്രങ്ങൾ പുറത്ത്. ജി 20 ഉച്ചകോടിക്ക് ഒരുങ്ങുന്ന ഡൽഹിയിൽ ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രഗതി മൈതാനിൽ നവീകരിച്ച ഐ.ടി.പി.ഒ. സമുച്ചയം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ ഹാളിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്റർ സമുച്ചയമായാണ് നവീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെനടന്ന പൂജാചടങ്ങുകൾക്കുശേഷം വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഉദ്ഘാടനം നടന്നത്.

ചടങ്ങിൽ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. ശേഷം പ്രധാനമന്ത്രി അവരുമായി സംവദിക്കുകയും തൊഴിലാളികൾക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ പേര് ‘ഭാരത് മണ്ഡപം’ എന്ന് പ്രധാനമന്ത്രി പുനർനാമകരണവും ചെയ്തിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രിമാരും സാംസ്‌കാരിക, സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖരുമടക്കം മൂവായിരത്തോളം പേർ പങ്കെടുത്തു. തുടർന്ന് ഡ്രോൺ ആകാശത്ത് പറത്തിയാണ് ഭാരത് മണ്ഡപമെന്ന പുതിയ പേര് പ്രധാനമന്ത്രി അനാവരണം ചെയ്തു.

സെപ്റ്റംബറിൽ നടക്കുന്ന ജി 20 നേതാക്കളുടെ യോഗത്തിനായാണ് വേണ്ടിയാണ് പ്രഗതി മൈതാന സമുച്ചയം എന്നറിയപ്പെടുന്ന ഐടിപിഒ സമുച്ചയം നവീകരിച്ചിരിക്കുന്നത്. 2700 കോടി രൂപ ചിലവിലാണ് പ്രഗതി മൈതാന സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. പുതിയ ഐടിപിഒ സമുച്ചയത്തിന് ഏകദേശം 123 ഏക്കർ വിസ്തീർണമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട യോഗങ്ങളും, കോൺഫറൻസുകളും, എക്‌സിബിഷനുകളുമെല്ലാം ഇവിടെ വെച്ചാണ് നടത്തുക.

അന്താരാഷ്‌ട്ര പ്രദർശനങ്ങൾ, വ്യാപാരമേളകൾ, കൺവെൻഷനുകൾ, കോൺഫറൻസുകൾ, മറ്റ് ബിസിനസ് പരിപാടികൾ എന്നിവ ഐഇസിസി സമുച്ചയത്തിൽ സംഘടിപ്പിക്കാനാകും. കോൺഫറൻസ് ഹാളുകൾക്ക് പുറമേ നിരവധി മീറ്റിംഗ് റൂമുകൾ, ലോഞ്ചുകൾ, ഓഡിറ്റോറിയങ്ങൾ, ആംഫി തിയേറ്ററുകൾ എന്നിയ ഐടിപിഒ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2700 കോടി രൂപ ചിലവിലാണ് സമുച്ചയം നവീകരിച്ചത്.

karma News Network

Recent Posts

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

8 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

27 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

1 hour ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

2 hours ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

2 hours ago