entertainment

മഷൂറക്ക് 35 പവൻ നൽകി ബഷീറും കുടുംബവും പൊട്ടിക്കരഞ്ഞ് സുഹാന

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

മഷൂറയുടെ ആദ്യ കണ്മണി മാർച്ചിലെത്തും. അതിന്റെ ഭാ​ഗമായുള്ള ചടങ്ങുകളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബഷീറും കുടുംബവും മാം​ഗ്ലൂരിൽ എത്തിയത്. അപ്പത്തമം​ഗംലം എന്ന പേരിലാണ് മഷൂറയുടെ ചടങ്ങ് മാം​ഗ്ലൂരിൽ നടക്കാൻ പോകുന്നത്. സീമന്തം ചടങ്ങിന് മുന്നോടിയായി നടന്ന ഒരു ഷോപ്പിങിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷി.

മഷൂറയ്ക്ക് പപ്പയും ബഷീറും ചേർന്ന് മുപ്പത്തിയഞ്ച് പവൻ സ്വർണ്ണമാണ് അപ്പത്തമം​ഗലത്തിന് മുന്നോടിയായി സർപ്രൈസ് സമ്മാനം നൽകിയത്. മഷൂറയ്ക്ക് സർപ്രൈസ് നൽകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു കുടുംബം. അതിനാൽ മഷൂറയേയും സുഹാനയേയും എല്ലാം കൂട്ടിയാണ് സ്വർണ്ണം മേടിക്കാനായി പോയത്. അവിടെ ചെന്നപ്പോൾ മഷൂറയ്ക്കൊപ്പം സുഹാനയ്ക്കും മഷൂറയുടെ പപ്പ കിടിലൻ സർപ്രൈസ് നൽകി. മഷൂറയ്ക്ക് സ്വർണ്ണം വാങ്ങിയപ്പോൾ തന്റെ മറ്റൊരു മകളായ സുഹാനയെ മറക്കാൻ കഴിയില്ലെന്നും അവൾക്കും എന്തെങ്കിലും സമ്മാനം നൽകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പറഞ്ഞാണ് മഷൂറയുടെ പപ്പ സുഹാനയ്ക്ക് സ്വർണ്ണ വള സമ്മാനം നൽകിയത്.

അതും സുഹാനയ്ക്ക് ‌ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനും അനുവാദം നൽകിയിരുന്നു. സമ്മാനമായ വള മഷൂറയുടെ പപ്പ കൈയ്യിലിട്ട് കൊടുത്തതും സുഹാന വികാരഭരിതയായി കരയാൻ തുടങ്ങി. സുഹാനയുടെ വാക്കുകൾ വായിക്കാം…. ‘ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു.എന്റെ സ്വന്തം പാരന്റ്സ് ഇല്ലെങ്കിലും…. എന്റെ എല്ലാ അവസ്ഥയിലും ഇങ്ങനെയാണ്. എനിക്ക് അത്യാവശ്യം വേണ്ട സമയത്ത് ഒരാൾ ഇങ്ങനെ ഉണ്ടാകും. അജിത്ത ആയാലും മമ്മ ആയാലും പപ്പാ ആയാലും ഒരാൾ കൂടെ ഉണ്ടാകും. പടച്ചോൻ കൂടെ ഉള്ളതുകൊണ്ടാണ് അങ്ങനെ കിട്ടുന്നത്.’

സ്വന്തം പേരന്റ്സ് ഇല്ലെങ്കിൽ എന്താണ് ഇവരൊക്കെ ഇല്ലേ എന്ന് പറഞ്ഞാണ് സുഹാനയെ ബഷീർ ആശ്വസിപ്പിച്ചത്. ‘നീ ഇപ്പോ കരഞ്ഞാൽ ആളുകൾ പറയും മഷൂറക്ക് ഗോൾഡ് എടുത്തതുകൊണ്ട് സുഹാന കരയുന്നതാണെന്ന്. ആളുകൾക്ക് സംഭവം മനസിലാകണം എന്നില്ല ആളുകൾ തെറ്റിദ്ധരിക്കും’ ബഷീർ കൂട്ടിച്ചേർത്തു. ഉടൻ സുഹാനയുടെ മറുപടി എത്തി. ‘മഷൂറയ്ക്ക് ഗോൾഡ് എടുക്കുന്നത് കണ്ട് സുഹാന പൊട്ടി കരഞ്ഞു എന്നാകും. അങ്ങനെ അല്ല പെട്ടെന്ന് ഒരു ഫീലിങ്ങ്സ് വന്നു. നമ്മൾ പറയില്ലേ എന്റെ ചോരയാണ് ചോരയാണ് എന്നൊക്കെ അതിനേക്കാൾ ഉപരിയാണ് ചില ബന്ധങ്ങൾ.’

‘നമ്മുടെ സ്വന്തം അല്ലെങ്കിൽ പോലും ഇങ്ങനെ ഉള്ള ബന്ധങ്ങളാണ് ഏറ്റവും പ്രെഷ്യസ്. മറ്റുള്ളവർക്ക് പറഞ്ഞാൽ മനസിലാകില്ല. പലരും പറയും ഇവർക്ക് നാണം ഇല്ലേ അവർക്ക് നാണം ഇല്ലേ എന്നൊക്കെ. പക്ഷെ എനിക്ക് അറിയാം.’ ‘നമ്മൾ മനസ് അറിഞ്ഞ് സ്നേഹിക്കണം. അതാണ്‌ ഏറ്റവും വലുത്. സ്വന്തം ചോരയെക്കാളൊക്കെ സ്ട്രോങ്ങായി നിൽക്കാൻ പറ്റും അപ്പോൾ. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല’ സുഹാന കരഞ്ഞുകൊണ്ട് പറഞ്ഞു.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

18 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago