entertainment

85000 രൂപ മുടക്കി ലക്കി നമ്പർ സ്വന്തമാക്കി ബഷീർ ബഷി

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽ മീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ നേടിയതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

എന്നാൽ പിന്നീട് വിമർശകരെ തന്നെ ബഷീർ‌ തന്റെ പ്രവൃത്തികളിലൂടെയും വീഡിയോകളിലൂടെയും ആരാധകരാക്കി മാറ്റി. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാ​ര്യ. രണ്ടാമത്തെ ഭാര്യ മഷൂറയാണ്. ഇപ്പോഴിതാ കാറിന് ലക്കി നമ്പർ സ്വന്തമാക്കിയ കഥയാണ് ബഷീർ പറയുന്നത്.

1234 എന്ന ഫാൻസി നമ്പറിന്റെ ലേലം വിളിക്കുന്ന ദിവസം ഇന്നാണെന്ന് പറഞ്ഞാണ് ബഷീർ സംസാരിച്ച് തുടങ്ങിയത്. ഓൺലൈനിലൂടെയാണ് താരം ഇതിൽ പങ്കെടുത്തതും. എല്ലാ പ്രാവശ്യവും ഓപ്പോസിറ്റ് വിളിക്കാനായി ഒരാളേ ഉണ്ടാവാറുള്ളൂ. ഇത്തവണ രണ്ടുപേരുണ്ട്. അതുകൊണ്ട് ലേലം വിളി കുറിച്ച് ടൈറ്റാണ്. 2020 ലും 2021 ലും ലേലം വിളിയിലൂടെയായാണ് ഇതേ ഫാൻസി നമ്പർ സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ്.

ഏത് വണ്ടിയാണ് ഇത്തവണ ഇറക്കുന്നതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ പിറന്നാളിന് മുൻപായി എന്തായാലും പുതിയ വണ്ടി ഇറക്കും. കഴിഞ്ഞ രണ്ട് തവണയും അങ്ങനെയായിരുന്നുവെന്ന് ബഷീർ പറയുന്നു.

ലേലം വിളിയെ കുറിച്ചും താൻ പങ്കെടുക്കുന്നത് എങ്ങനെയാണെന്നും ബഷീർ പറഞ്ഞിരുന്നു. ഇത്തവണ ലേലം വിളിക്കുന്നതിൽ എന്നെ പോലെ വല്ല ഭ്രാന്തൻമാരും ആണെങ്കിൽ ലക്ഷങ്ങളിലേക്ക് കയറി പോവുമോ എന്ന ടെൻഷനുണ്ട്. അതിനൊപ്പം നെറ്റ് വർക്ക് പ്രശ്നം വരുമോയെന്നുള്ള പേടിയുണ്ടെന്നും ബഷീർ പറയുന്നു.

ഈ പ്രാവശ്യം ലേലം കൈയ്യിൽ നിന്നും പോവാൻ ചാൻസുണ്ടെന്ന സംശയം ബഷീറിന് ഉണ്ടായിരുന്നു. എന്നാൽ ഇത് നമുക്ക് തന്നെ കിട്ടുമെന്നാണ് മഷൂറ വിശ്വസിച്ചത്. അത് പറയുകയും ചെയ്തു. ആദ്യം ടെൻഷനിലായെങ്കിലും വിട്ട് കൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ബഷീർ പറഞ്ഞത്. ഒടുവിൽ ലേലം സ്വന്തമാക്കി ഇഷ്ട നമ്പർ ബഷീർ സ്വന്തമാക്കിയിരിക്കുകയാണ്.

15000 രൂപയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 85000 ലായിരുന്നു. അങ്ങനെ മൂന്നാം തവണയും തന്റെ ലക്കി നമ്പർ തന്നെ സ്വന്തമാക്കിയ സന്തോഷം ബഷീറിനൊപ്പം ഭാര്യമാരും പങ്കുവെച്ചു. രണ്ട് ദിവസത്തിനുള്ളിൽ പുതിയ വണ്ടിയെ കുറിച്ചുള്ള വിശേഷങ്ങൾ പറയുന്നതായിരിക്കും. പുതിയ വണ്ടിയുടെ പേപ്പർ വർക്കെല്ലാം ക്ലിയറാണെന്നും താരം പറഞ്ഞു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

2 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

3 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

3 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

4 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

4 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

5 hours ago