entertainment

ഞാൻ രണ്ട് ഭാര്യമാരുമായി വഴക്കും അടിയുമുണ്ടാകും. പക്ഷെ സുഹാനയും മഷൂറയും ഇതുവരെ വഴക്ക് കൂടിയിട്ടില്ല- ബഷീർ

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറക്ക് ആൺകുട്ടി ജനിച്ചത്.

ഇപ്പോളിതാ ഇവരുടെ കുടുംബത്തിന്റെ പുത്തൻ അഭിമുഖമാണ് വൈറലാവുന്നത്. ഞാനും സുഹാനയും തമ്മിലും ഞാനും മഷൂറയും തമ്മിലും വഴക്കും അടിയുമുണ്ടാകും. പക്ഷെ അഞ്ച് വർഷത്തിന് മുകളിലായി ഇന്നേവരെ…. സുഹാനയും മഷൂറയും വഴക്ക് കൂടിയിട്ടില്ല. അതൊരു അത്ഭുതമാണ്. പടച്ചോൻ എന്നും അത് അങ്ങനെ തന്നെ നിലനിൽത്തട്ടേ. ഇവർ തമ്മിൽ അടികൂടിയാൽ ഞാൻ അന്ന് തന്നെ വല്ല കയറൊക്കെ എടുത്ത് തൂങ്ങാൻ പോകേണ്ടി വരും’. തങ്ങൾ രണ്ടുപേരും രണ്ട് തലത്തിലുള്ളവരാണെന്നും പക്ഷെ ഒരിക്കലും വഴക്കുണ്ടാക്കിയിട്ടില്ലെന്നും മഷൂറയും പറഞ്ഞു.

‘ഞങ്ങളുടെ വൈബ് ഒരിക്കലും സെയിം അല്ല. ഞങ്ങൾ രണ്ടുപേരും രണ്ട് ടൈപ്പാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഡിസ്കസ് ചെയ്യും. ഞാൻ‌ എന്ത് പറഞ്ഞാലും സുഹാന അത് കേൾക്കും. തിരിച്ചും അങ്ങനെ തന്നെ. ഫുഡ് ടേസ്റ്റ് ഒരുപോലെയാണ്. എന്നെ ചിരിപ്പിക്കാൻ സോനു എഫേർട്ടിടും. മറ്റുള്ളവർക്ക് അറിയാത്ത സുഹാനയെ എനിക്ക് അറിയാം

തങ്ങളുടെ ഏത് വീഡിയോ വന്നാലും അതിന്റെ എല്ലാം താഴെ സുഹാന ഇത് എങ്ങനെ സഹിക്കുന്നുവെന്ന കമന്റ് വരുമെന്നാണ് സുഹാന പറയുന്നത്. സുഹാന എങ്ങനെ സഹിക്കുന്നു, എങ്ങനെ പറ്റുന്നു സുഹാനയെ സമ്മതിക്കണം എന്നെല്ലാം ആളുകൾ കമന്റ് ചെയ്യുന്നത് ഞാൻ കാണാറുണ്ട്. എനിക്ക് പുച്ഛമാണ് തോന്നാറുള്ളത്. അഞ്ച് വർഷമായി ഒരു കുഞ്ഞും പിറന്നും എന്നിട്ടും ചിലർ ഈ ചോദ്യം നിർത്തിയില്ലല്ലോയെന്നാണ് തോന്നാറുള്ളത്. മാത്രമല്ല എത്ര ദിവസം ഞങ്ങൾക്ക് ഫേക്കായി നിന്ന് വീഡിയോ ചെയ്ത് ഇടാൻ പറ്റും. അത് ഇടയ്ക്കെങ്കിലും മുഖത്ത് വരില്ലേ. മഷൂറയെ കുറ്റപ്പെടുത്തി വരുന്ന കമന്റുകളെ കുറിച്ചും ബഷീർ സംസാരിച്ചു. തുടക്കത്തിൽ കമന്റ് വായിച്ച്‌ മഷൂറ കരയുമായിരുന്നുവെന്നാണ് ബഷീർ പറയുന്നത്. ‌

മഷൂറ ഗർഭിണിയായിരുന്ന സമയത്ത് പലരും കുറിച്ച കമന്റുകൾ ഇതായിരുന്നു…… ഇവൾക്കൊന്ന് വീട്ടിൽ പോയി നിന്നൂടെ… ആ സുഹാനയേയും ബഷീറിനേയും ഒന്ന് ഒറ്റയ്ക്ക് വിട്ടൂടെ എന്നൊക്കെയാണ് കമന്റ്സ് വന്നത്. മഷൂറയ്ക്ക് പോകാൻ സമ്മതമാണ്. ഞങ്ങൾ‌ വിടാത്തതാണ് അവളെ. അവളേയും എബ്രുവിനേയുമെല്ലാം ഞങ്ങൾക്ക് മിസ് ചെയ്യും. അതുകൊണ്ടാണ് പ്രസവത്തിന് മുമ്പും ശേഷവും അവൾ അവളുടെ വീട്ടിൽ പോയി നിൽക്കാത്തത്.

മൂവരുടേയും ആദ്യ അഭിമുഖം വന്നതോടെ നെഗറ്റീവ് കമന്റുകളുമായി നിരവധിപേർ എത്തി. മൂന്ന് പേരും തകർത്ത് അഭിനയിക്കുന്നുവെന്നാണ് ചിലർ കമന്റ് ചെയ്തത്. ഒരിക്കലും ഒരു പെണ്ണിനും ഇതൊന്നും സഹിക്കാനാവില്ല. സുഹാന ഒളിച്ചോടി അവന്റെ കൂടെ വന്നതാണ്.
അതുകൊണ്ട് ഇനി എങ്ങോട്ടും പോകാൻ ഇല്ല. പിന്നെ അവൾ സ്വന്തമായി ഇറങ്ങിയാൽ ഇതുപോലെ ജീവിക്കാൻ പറ്റില്ല. അതിന് ഉള്ള വിദ്യാഭ്യാസമില്ല. സുഹാനയ്ക്ക് കുറേ തീറ്റി… ഗോൾഡ് അതുമതി എന്നാണ് ഒരാൾ ബഷീറിനേയും കുടുംബത്തേയും പരിഹസിച്ച്‌ കുറിച്ചത്.

Karma News Network

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ, ആന്ധ്രാപ്രദേശിൽ 98-120 സീറ്റുകളെന്ന്  പ്രവചനം

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

26 seconds ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

36 mins ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

2 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

2 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

3 hours ago

LDF തോറ്റ് തുന്നംപാടും ,’സഖാക്കളേ, നമ്മൾ തളരരുത്

കേരളത്തിൽ സി പി എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ ഡി എ​ഫി​ന് ഒ​രു​ ​സീ​റ്റു​പോ​ലും കിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ…

3 hours ago