entertainment

കുടുംബത്തെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് ബഷീർ ബഷി

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

എന്നാൽ പിന്നീട് വിമർശകരെ തന്നെ ബഷീർ‌ തന്റെ പ്രവൃത്തികളിലൂടെയും വീഡിയോകളിലൂടെയും ആരാധകരാക്കി മാറ്റി. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാ​ര്യ. രണ്ടാമത്തെ ഭാര്യ മഷൂറയാണ്. മോഡലാകുന്നതിന് മുമ്പ് കപ്പലണ്ടി കച്ചവടമായിരുന്നു ബഷീറിന്.

ബഷീർ ബഷി ഒരു യാത്ര പുറപ്പെട്ടതാണ് കുടുംബത്തിൽ നിന്നും പുറത്ത് വരുന്ന ഏറ്റവും പുതിയ വിശേഷം.
രണ്ട് ഭാര്യമാരെയും മക്കളെയും കൂട്ടാതെയാണ് യാത്ര. പുതിയ കാർ എടുത്തതിന് ശേഷം ഫ്രണ്ട്‌സിനൊപ്പം ഒരു ഗോവ ട്രിപ്പ് ഉണ്ട് എന്ന് അന്നേ പറഞ്ഞിരുന്നു. അങ്ങനെ ആ യാത്രയിലാണ് ഇപ്പോൾ താരം. വളരെ എനർജിയോടെയാണ് പുതിയ വ്‌ളോഗ് ബഷീർ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. രണ്ട് ഭാര്യമാരെയു കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. ഇളയ മകൻ സൈഗുവിന് കുറച്ചധികം സങ്കടമുണ്ട് അത്രെ. പക്ഷെ തിരിച്ച് വരുമ്പോൾ കളിപ്പാട്ടങ്ങൾ കൊണ്ടു തരാം എന്ന വാക്കിലാണ് പിടിച്ച് നിർത്തിയിരിയ്ക്കുന്നത്.

ബഷീറിന്റെ ചാനലിലൂടെ തന്നെ പ്രേക്ഷകർക്ക് ഏറെ പരിചിതരായ സുഹൃത്തുക്കൾക്ക് ഒപ്പമാണ് യാത്ര. ഫാമിലിയെ മിസ്സ് ചെയ്യും. ശരിയ്ക്കും അവർക്കൊപ്പമുള്ള യാത്ര പ്രത്യേക ഒരു വൈബ് ആണ്. പക്ഷെ അത് പോലെ തന്നെ വേറെ ഒരു വൈബ് ആണ് ഫ്രണ്ട്‌സിന് ഒപ്പവും. ഇങ്ങനെയും യാത്രകളൊക്കെ വേണ്ടേ എന്നാണ് ബഷീർ ബഷി സ്വയം സമാധാനിയ്ക്കുന്നത്. തിരിച്ച് വന്ന് കുടുംബത്തിനൊപ്പം മറ്റൊരു യാത്രയുണ്ട്. അതിന് മഷുറ ഗർഭിണിയാണല്ലോ എന്ന കാരണം പറഞ്ഞ് തടസ്സം നിൽക്കാൻ കഴിയില്ല. കാരണം പോകുന്നത് മഷുറയുടെ ഉപ്പയെയും ഉമ്മയെയും എല്ലാം കാണാനാണ്. കൂടെ സുഹാനയും മക്കളും ഉണ്ടാവും. ഗോവയിൽ നിന്ന് തിരിച്ച് വരുമ്പോഴേക്കും കുട്ടികൾക്ക് ഓണം അവധിയാവും. അപ്പോൾ പിന്നെ ബാംഗ്ലൂരിലേക്കുള്ള യാത്ര അടിപൊളിയായിരിയ്ക്കും. ഗോവയിലേക്കുള്ള യാത്രയുടെ കൂടുതൽ വിശേഷങ്ങളും റീൽസായും വീഡിയോസ് ആയും പങ്കുവയ്ക്കാം

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

2 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

3 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

4 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

4 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

4 hours ago