entertainment

യാത്രയുടെ കാര്യത്തിൽ ഞങ്ങളെല്ലാരും ഒറ്റക്കെട്ടാണ്, എവിടേക്ക് പോകാനും രണ്ട് ഭാര്യമാരും റെഡിയാണ്- ബഷീർ ബഷി

ബിഗ് ബോസ് താരമായ ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. മത്സരത്തിൽ നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ബഷീറിന് നേരെ ഉയർന്നിരുന്നു. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. പ്രണയ വിവാഹമായിരുന്നു. ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നൽകുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഒരു യുട്യൂബ് ബ്ലോഗർകൂടിയാണ് സുഹാന. സുഹാനയുടെ പോസ്റ്റുകൾ അതി വേഗം വൈറൽ ആകാറുണ്ട്.

ഇപ്പോളിതാ ​ഗോവയിലേക്ക് യാത്ര പോയതിന്റെ വിശേഷം പങ്കുവെക്കുകയാണ് താരം. വാക്കുകൾ ഇങ്ങനെ, വേനലവധിയ്ക്കുള്ള യാത്ര ഗോവയിലേക്ക് ആയിരിക്കുമെന്ന് മക്കള്‍ക്ക് നല്‍കിയ വാക്കായിരുന്നു. പക്ഷേ കൊറോണ കാരണം വാക്ക് പാലിക്കാന്‍ സാധിച്ചില്ല. ആ സ്വപ്‌നയാത്രയാണ് ഇപ്പോള്‍ സാധിച്ചത്. മോള്‍ക്ക് ബീച്ച് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് ഗോവ തിരഞ്ഞെടുത്തത്. ഞാനും ഭാര്യമാരും മക്കളും എന്റെ സുഹൃത്തും ഫാമിലിയുമായി സ്വന്തം വാഹനത്തിലായിരുന്നു യാത്ര. അതിന്റെ ഒരു ത്രില്ല് പറഞ്ഞറിയിക്കാന്‍ ആവില്ല. മക്കളുടെയും ഭാര്യമാരുടെയും മുഖത്തെ സന്തോഷമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.

യാത്രകളെ ഒത്തിരി സ്‌നേഹിക്കുന്ന കുടുംബമാണ് എന്റേത്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. എവിടേക്കുള്ള യാത്രയാെങ്കിലും രണ്ടാളും റെഡിയാണ്. അക്കാര്യത്തില്‍ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. ഏത് തീരുമാനവും രണ്ട് ഭാര്യമാരും ചേര്‍ന്ന് കൂടിയാലോചിച്ചാണ് എടുക്കുന്നത്. മൂവരും ചേര്‍ന്നാണ് ഈ ട്രിപ്പ് പ്ലാന്‍ ചെയ്തതും. ഞാൻ പറയുന്ന സ്ഥലമേതാണെങ്കിലും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും സമ്മതമാണ്. അവര്‍ക്ക് ഒരു സ്ഥലമല്ല, യാത്രയാണ് മുഖ്യം.

Karma News Network

Recent Posts

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

7 seconds ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

30 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

37 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago