entertainment

മഷൂറ ​ഗർഭിണിയായ ശേഷം ഒന്നും മിണ്ടുന്നില്ല- ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. മുൻ ബിഗ്‌ബോസ് മലയാളം താരമാണ് ബഷീർ. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീർ ബഷി തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് മഷൂറ ​ഗർഭിണിയാണെന്ന വാർത്ത ഇരുവരും പങ്കിട്ടത്. ഇപ്പോളിതാ ബഷീറിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

വാക്കുകളിങ്ങനെ, മഷൂറ എന്താണ് വ്‌ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകൾ അയച്ചത്. സോനുവിനും എനിക്കുമെല്ലാം ആളുകൾ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാൽ ഞാൻ അറിഞ്ഞിരുന്നില്ല. മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കിൽ ബഷിക്ക് ഡെയ്‌ലി വ്‌ളോഗ് ചെയ്തൂടേയെന്ന് ചിലർ ചോദിച്ചിരുന്നു. ആ ചോദ്യം തനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതൽ മഷൂറയെ ഫോളോ ചെയ്ത് ഞാൻ ഡെയ്‌ലി വ്‌ളോഗ് ചെയ്യും

ഗർഭിണിയായാൽ സംസാരിക്കാൻ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്ന് പോലുമുണ്ടായിരുന്നില്ല. വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പുറത്തേക്കിറങ്ങിയപ്പോഴും മഷൂറ സൈലന്റായിരുന്നു. ഗർഭിണിയായാൽ അധികം മിണ്ടാറെന്നൊക്കെയുണ്ടോ, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോയെന്നൊക്കെയായിരുന്നു ബേബി ചോദിച്ചത്.

​ഗർഭിണിയാണെന്ന വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയച്ചതിങ്ങനെയായിരുന്നു, മഷൂറ ഗർഭിണിയാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളേയും ഉൾപ്പെടുത്തുകയെന്നാണ് ബഷീർ പറഞ്ഞത്. ഷിയാസ് കരീമായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കൺഗ്രാറ്റ്‌സ് അറിയിച്ചത്. പീരീഡ്‌സ് മിസായിട്ട് കുറച്ച് ദിവസമായി. ഇത് പറയുമ്പോൾ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയുമെന്ന് എനിക്കറിയാം. ഞാൻ പ്രഗ്നന്റാണെന്ന് തരത്തിലുള്ള വാർത്തകൾ നേരത്തെയും പ്രചരിച്ചിരുന്നു. കസിൻസൊക്കെ ഞാൻ ഗർഭിണിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. പ്രഗ്നന്റായാൽ ഞങ്ങൾ തന്നെ ആ സന്തോഷം പങ്കിടുമെന്ന് നേരത്തെ ഞങ്ങൾ നിങ്ങളോട് പറഞ്ഞതാണ്.

ഞാനൊരു അമ്മയാവാൻ പോവുന്ന ഫീലാണ്. സൈഗു വലുതായല്ലോ, ഇനി കളിപ്പിക്കാനൊരു കൊച്ചൊക്കെയാവാമെന്നും സോനു പറയുന്നുണ്ടായിരുന്നു. നേരത്തെ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവായപ്പോൾ മഷൂറ നല്ല വിഷമത്തിലായിരുന്നു. അന്ന് മഷൂറ കരഞ്ഞിരുന്നു. അതുപോലെയാവുമോ ഇന്ന് എന്ന പേടിയുണ്ടായിരുന്നു. മക്കളായ സുനുവിന്റെയും സൈഗുവിന്റെയും റിയാക്ഷനും വീഡിയോയിൽ കാണിച്ചിരുന്നു. മഷൂമ്മിക്ക് ബേബിയുണ്ടാവാൻ പോവുകയാണെന്നറിഞ്ഞപ്പോൾ സുനുവിന് കരച്ചിലായിരുന്നു. എനിക്ക് ഒരനിയനും അനിയത്തിയും വേണമെന്നായിരുന്നു സൈഗുവിന്റെ കമന്റ്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

44 seconds ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

21 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

22 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

38 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

47 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

47 mins ago